5,500 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ; ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരായ അന്വേഷണം ബാങ്കുകളിലേയ്ക്ക്

5,500 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ; ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരായ അന്വേഷണം ബാങ്കുകളിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരായ അന്വേഷണം ബാങ്കുകളിലേയ്ക്ക് വ്യാപിപ്പിച്ച്‌ ആദായ നികുതി വകുപ്പ് (ഐടി). ഇതിന്റെ ഭാഗമായി രണ്ട് വലിയ സ്വകാര്യ ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ബാങ്കുകളുടെ പേരുകള്‍ അറിവായിട്ടില്ല.

ബാങ്കുകളുമായി ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ നടത്തിയ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടക്കത്തില്‍ 20 ലധികം ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളേയും അവയുടെ സെയില്‍സ് ഏജന്റുമാരേയും ബന്ധപ്പെട്ടാണ് അന്വേഷണം നടന്നിരുന്നത്.

ആദായനികുതി വകുപ്പും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും (ഡിജിജിഐ) ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയ്മുകള്‍ ഡിജിജിഐ അന്വേഷണ വിധേയമാക്കുമ്പോള്‍ കമ്മീഷന്‍ നല്‍കുമ്പോള്‍ നടത്തിയ നികുതി വെട്ടിപ്പ് ആരോപണങ്ങള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു.

60,000 കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഇരു വകുപ്പുകളും അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 5,500 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് ഇതില്‍ ഉള്‍പ്പെടുന്നു

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...