സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇ-SPACE ഉടൻ വരുന്നു

സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇ-SPACE ഉടൻ വരുന്നു

സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന   ഇ -SPACE   ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന് കീഴിൽ കെ എസ് എഫ് ഡി സി തയ്യാറാക്കുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സർക്കാരിന് കീഴിൽ ഇത്തരത്തിൽ ഒരു ഒ ടി ടി പ്ലാറ്റ് ഫോം തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നവംബർ ഒന്നിന് തന്നെ ഇത് പ്രവർത്തന സജ്ജമാകുമെന്നും അറിയാൻ കഴിയുന്നു. ലോകോത്തര സിനിമാസ്വാദനം സാധ്യമാക്കുന്ന ഈ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ  തിയേറ്റർ റിലീസിന് ശേഷമാണ് സിനിമകൾ ലഭ്യമാകുക. അതിനാൽ തിയേറ്റർ വരുമാനം തടസപ്പെടില്ല. ഒ ടി ടി പ്ലാറ്റ്‌ഫോം വഴി ഓരോ തവണ പ്രേക്ഷകർ സിനിമ ആസ്വദിക്കുമ്പോഴും നിശ്ചിത തുക നിർമാതാവിന് ലഭിക്കും. ഡോക്യുമെന്ററികൾ, ഹ്രസ്വ ചിത്രങ്ങൾ തുടങ്ങിയവയും ഇതുവഴി ലഭ്യമാകും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതുമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുൻഗണന നൽകുമെന്നും അറിയാൻ കഴിയുന്നു. 

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...