ഇ-ഗസറ്റ്: കേരള ഗസറ്റ് ഇനി ഓൺലൈനിൽ

ഇ-ഗസറ്റ്: കേരള ഗസറ്റ് ഇനി ഓൺലൈനിൽ

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഒക്‌ടോബർ രണ്ട് മുതൽ ഇലക്‌ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തിൽ ഓൺലൈനായി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്ച്ചയും പ്രസിദ്ധീകരിക്കുന്ന ഇ-ഗസറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വീക്കിലി ഗസറ്റ് ഓൺലൈനാക്കുന്നതിനുള്ള Comprehensive Operation and Management of Presses Over Secure Environment (COMPOSE) എന്ന വെബ് ബേസ്ഡ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത് എൻ.ഐ.സി. കേരള ഘടകമാണ്.

അച്ചടി വകുപ്പ് നൽകുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തൽ, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതൽ പൊതുജനങ്ങൾക്ക് https://compose.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ സേവനങ്ങൾക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓൺലൈനായി അടയ്ക്കുവാനും കഴിയും. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ ലീഗൽ ഹെയർഷിപ്പ് (അവകാശ സർട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സർക്കാർ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തൽ ബന്ധപ്പെട്ട വകുപ്പുകൾ ഓൺലൈനായി https://compose.kerala.gov.in വഴി നിർവ്വഹിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ https://gazette.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും https://compose.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾ 2000-ലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകൾ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്ന് അച്ചടി വകുപ്പ് ഡയറക്ടർ അറിയിച്ചു

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

Loading...