വൈദ്യുതി ബില്‍ എങ്ങനെ ലാഭിക്കാം?

വൈദ്യുതി ബില്‍ എങ്ങനെ ലാഭിക്കാം?

വൈദ്യുതി ബില്ല് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ന് പ്രധാന പ്രശ്‌നമായി മാറികൊണ്ടിരിക്കുന്നു. നമുക്കറിയാം വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കില്ല. അപ്പോള്‍ എന്താണ് ചെലവ് കുറയ്ക്കാനുള്ള പരിഹാരം? ആദ്യം ചെലവ് വരുത്തുന്ന കാര്യങ്ങള്‍ എന്തെന്ന് മനസിലാക്കാം. തുടര്‍ന്ന് അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം.


വൈദ്യുതി ബില്ല് കുറയ്ക്കാനും അല്‍പം ശ്രദ്ധിച്ചാല്‍ മതിയാകും. കാരണം നാം തന്നെയാണ് വൈദ്യുതി ബില്ലിന് വളരാനുള്ള വളമിടുന്നത്. വീട്ടിലെ ഓരോ വൈദ്യുതി ഉപകരണങ്ങളിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാല്‍ മാത്രം മതി, ആ മാസത്തില്‍ ഒരു വലിയ തുക തന്നെ നിങ്ങള്‍ക്ക് മിച്ചം പിടിക്കാന്‍ കഴിഞ്ഞേക്കാം. വൈദ്യുതി ബില്ല് കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ നോക്കാം. 

എല്‍ഇഡി ലൈറ്റുകള്‍: വൈദ്യുതി ബില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായാന്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. കാരണം സാധാരണ ബള്‍ബുകളുടെ വൈദ്യുതി ഉപഭോഗം എല്‍ഇഡി ലൈറ്റുകളെ അപേക്ഷിച്ച്‌ കൂടുതല്‍ ആണ്.


ലൈറ്റ് ഓഫ് ചെയ്യുക: ബള്‍ബ്, ട്യൂബ് ഉള്‍പ്പടെയുള്ള ഇലക്‌ട്രിക് വിളക്കുകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഓഫ് ചെയ്യുക. അനാവശ്യമായി ബള്‍ബുകള്‍ ഒണ്‍ ചെയ്തുവെയ്ക്കുന്ന ശീലം ഒന്ന് മാറ്റിവെയ്ക്കാം. പകല്‍ സമയങ്ങളില്‍ വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക. പ്രകൃതിദത്തമായ വെളിച്ചം കണ്ണിന് നല്‍കുന്ന സുഖം ഒരിക്കലും ഒരു ഇലക്‌ട്രിക് ബള്‍ബും നല്‍കുകയില്ല എന്ന കാര്യം ഓര്‍ക്കുക. ഇനി പകല്‍ സമയങ്ങളില്‍ വെളിച്ചം അധികമായി കടക്കാത്ത മുറികള്‍ ഉണ്ടെങ്കില്‍ അവിടെ വൈദ്യുതി വിളക്കുകള്‍ ഉപയോഗിച്ചോളൂ. എന്നാല്‍ മുറിയില്‍ നിന്ന് മടങ്ങുമ്ബോള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറക്കരുത്. 


ഇസ്തിരിയിടുന്നത് ക്രമീകരിക്കാം: എന്നും ഇസ്തിരിയിടുന്നവര്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി. കാരണം നിങ്ങളുടെ ചെറിയ ഒരു ത്യാഗം വൈദ്യുതി ബില്ലില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയേക്കാം. ഇതിനായി ദിവസവും ഇസ്തിരി ഇടുന്നതിന് പകരം ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുക. കുറേയേറെ വസ്ത്രങ്ങള്‍ ഒരേസമയം ഇസ്തിരിയിട്ട് എടുത്തുവെക്കുന്നത് സമയവും വൈദ്യുതിയും ലാഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വസ്ത്രങ്ങള്‍ അലക്കി ഉണക്കിയ ഉടനെ നല്ലപോലെ മടക്കിയൊതുക്കി വെക്കുകയാണെങ്കില്‍ കൂടുതല്‍ സമയം ഇസ്തിരി ഉപയോഗിക്കാതെ തന്നെ ചുളുക്ക് നിവര്‍ന്നു കിട്ടും.


ഇലക്‌ട്രിക് വാട്ടര്‍ കെറ്റിലുകളുടെ ഉപയോഗം: ചൂടുള്ള വെള്ളം കുടിക്കാന്‍ ഇടക്കിടെ ഇലക്‌ട്രിക് വാട്ടര്‍ കെറ്റിലുകളെ ആശ്രയിക്കുന്നതെന്തിനാണ്? നമുക്കറിയാം ചൂട് മണിക്കൂറുകളോളം നിലനിര്‍ത്താവുന്ന ഫ്ളാസ്‌കുകള്‍ ഈ കാലത്ത് സുലഭമാണ്. ചൂടോടെ വെള്ളം ഫ്ളാസ്‌കില്‍ നിറച്ചുവെച്ചാല്‍ അത്രയും നേരം ഇലക്‌ട്രിക് കെറ്റിലിന്റെ ഉപയോഗം ഒഴിവാക്കാമല്ലോ. 


എന്തിനോ വേണ്ടി കറങ്ങുന്ന ഫാന്‍: പുറത്തുപോയി വന്ന് വീട്ടിലെത്തിയാലുടനെ ഫാന്‍ ഓണ്‍ ചെയ്യാറില്ലേ? എന്നാലോ കാറ്റുകൊണ്ട് ആശ്വാസം കിട്ടിയാല്‍ എഴുന്നേറ്റു പോകും. അപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ കാര്യം ഓര്‍ക്കില്ല. ആര്‍ക്കോ വേണ്ടി അത് കറങ്ങുന്നു. ഈ ശീലം ഇനി മാറണം. ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഓഫ് ചെയ്യുക. 


ഡ്രയര്‍ ഉപയോഗം: വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് മാറ്റിവെയ്ക്കുക. വെയിലുള്ള നേരങ്ങളാണെങ്കില്‍ വീടിന് പുറത്തിട്ട് തുണികള്‍ ഉണക്കാം. മഴക്കാലത്ത് വീടിനകത്ത് വെക്കാവുന്ന ക്ലോത്ത് റാക്ക് വാങ്ങി അത് ബാല്‍ക്കണിയിലോ മഴ തട്ടാത്ത ഭാഗത്തായോ വെച്ച്‌ തുണികള്‍ ഉണക്കാം. ഡ്രയര്‍ ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.


ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം: ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈദ്യുതിയുടെ ഉപയോഗം ഫലപ്രദമാക്കാന്‍ ഇത് സഹായിക്കും.


പ്ലംബിങ്: കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളം വേഗത്തില്‍ തീരാന്‍ കാരണമാകുന്നു. ഇത് മൂലം ഇടയ്ക്കിടെ വെള്ളം അടിയ്ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ കൂടാന്‍ കാരണമാകും.

ഇന്‍വേര്‍ട്ടര്‍ ഉപയോഗം: വൈദ്യുതി ബന്ധം നിലച്ചാല്‍ അത്യാവശ്യങ്ങള്‍ക്കായി വൈദ്യുതി ലഭിക്കുക്കുന്നതിന് ഇന്‍വേര്‍ട്ടര്‍ ഉപയോഗിക്കുന്നവരാണ് പലരും. ഇന്‍വേര്‍ട്ടര്‍ വാങ്ങുമ്ബോള്‍ സൈന്‍വേവ് ഇനത്തില്‍പ്പെട്ടവ തന്നെ തെരഞ്ഞെടുക്കണം. മറ്റുള്ള ഇന്‍വേര്‍ട്ടറുകള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇന്‍വേര്‍ട്ടറിന് ഒപ്പമുള്ള ബാറ്ററിയില്‍ വെള്ളം വറ്റാതെ നോക്കണം. എല്ലാ സമയത്തും ഇന്‍വേര്‍ട്ടര്‍ ഓഫ് ചെയ്തിടുകയും കറന്റ് പോയ സമയങ്ങളില്‍ ആവിശ്യമെങ്ഖില്‍ മാത്രം ഓണ്‍ ചെയ്യുക. ഇത് ഇന്‍വേര്‍ട്ടറിന്റെ ആയുസ് വര്‍ധിക്കാനും കാരണമാകും.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...