ഇലക്ട്രോണിക്‌സ് വ്യാപാരത്തില്‍ നികുതി വെട്ടിപ്പിന് പുതിയമുഖം :- 1.3 കോടി രൂപയുടെ ക്രമക്കേടില്‍ 26 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്.

ഇലക്ട്രോണിക്‌സ് വ്യാപാരത്തില്‍ നികുതി വെട്ടിപ്പിന് പുതിയമുഖം :- 1.3 കോടി രൂപയുടെ ക്രമക്കേടില്‍  26 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഫിനാന്‍സിങ്ങ്  ഉപയോഗപ്പെടുത്തുന്ന  ഉപഭോക്താക്കള്‍ക്കുള്ള    വില്‍പ്പനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഫിനാന്‍സിങ്  സൗകര്യം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളില്‍ നിന്ന്  പലിശ ഉള്‍പ്പടെയുള്ള പല അധിക തുകകളും ഈടാക്കുന്നുണ്ടെങ്കിലും  അവ സപ്ലൈയുടെ മൂല്യത്തില്‍ ഉള്‍പ്പെടുത്താതെ തെറ്റായ നികുതി നിര്‍ണ്ണയം നടത്തിയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്.  ഇത്തരം വില്‍പ്പനകള്‍ക്ക് ബാധകമായ  പലിശ വ്യാപാരികള്‍ തന്നെ അടക്കണമെന്ന ഫിനാന്‍സിങ്ങ് കമ്പനികളുമായുള്ള  കരാര്‍ നിലനില്‍ക്കേ  ഉപഭോക്താവില്‍ ആ തുക കൂടി അധികമായി വാങ്ങിയ ശേഷവും  സാധനത്തിന്റെ  വിലക്ക് മാത്രമുള്ള നികുതിയാണ് ചില വ്യാപാരികള്‍ അടക്കുന്നതെന്നാണ് ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയിരിക്കുന്നത്. അത്തരത്തില്‍  ഒരു കേസില്‍ നിന്നു മാത്രം 1.3 കോടി രൂപയുടെ ക്രമക്കേടില്‍ ഏകദേശം 26 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് കൊല്ലം ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. സമാനമായ പല കേസുകളിലും അന്വേഷണം തുടര്‍ന്നു വരുന്നു. 

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...