എന്റെ തൊഴിൽ എന്റെ അഭിമാനം സർവ്വേയിൽ രജിസ്റ്റർ ചെയ്തത് 45,94,543പേർ

എന്റെ തൊഴിൽ എന്റെ അഭിമാനം സർവ്വേയിൽ രജിസ്റ്റർ ചെയ്തത് 45,94,543പേർ

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ.  എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, എറണാകുളം ജില്ലയിലെ സർവ്വേ പിന്നീട് നടക്കും. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ചത്. തൊഴിൽ നൽകുന്ന പ്രക്രിയയിലും കുടുംബശ്രീ നിർണ്ണായക പങ്ക് വഹിക്കും. തൊഴിലന്വേഷകരുടെ കൗൺസിലിംഗിന് കുടുംബശ്രീ സഹകരണത്തോടെ ഷീ കോച്ച്‌സ് സംവിധാനം നടപ്പാക്കും.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...