വ്യാജ സമൻസ് പുറപ്പെടുവിക്കുന്നവർക്കെതിരെ സിബിഐസിയുടെ മുന്നറിയിപ്പ്: നികുതിദായകർ ജാഗ്രത പാലിക്കണം

വ്യാജ സമൻസ് നൽകുന്നതിനുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) നികുതിദായകരെ മുന്നറിയിപ്പ് നൽകി.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (DGGI) അല്ലെങ്കിൽ സെൻട്രൽ ജിഎസ്ടി (CGST) എന്ന പേരിൽ വ്യാജ സമൻസ് സൃഷ്ടിച്ച് നികുതിദായകർക്ക് അയയ്ക്കുന്നവരെക്കുറിച്ച്CBIC നിരീക്ഷിച്ചിരിക്കുകയാണ്.

വ്യാജ സമൻസുകൾക്ക് CBIC ലോഗോയും ഡോക്യുമെൻ്റ് ഐഡൻ്റിഫിക്കേഷൻ നമ്പറുകളും (DIN) ചേർക്കുന്ന തട്ടിപ്പുകാർ, യഥാർത്ഥ സമൻസുകളുമായി ഇതിനെ മിക്കവാറും സമാനമാക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ നികുതിദായകരെ തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാൻ ശ്രമിക്കുന്നു.

നികുതിദായകർക്ക് www.esanchar.cbic.gov.in എന്ന CBIC വെബ്‌സൈറ്റിലെ 'VERIFY CBIC-DIN' വിഭാഗം ഉപയോഗിച്ച് DIN നമ്പറുകളുടെ യഥാർത്ഥത ഓൺലൈനായി പരിശോധിക്കാമെന്നും, ഇവ വ്യാജമാണെന്ന് വ്യക്തമായാൽ ഉടൻ ബന്ധപ്പെട്ട DGGI അല്ലെങ്കിൽ CGST ഓഫീസുകളെ അറിയിക്കണമെന്നും CBIC പറഞ്ഞു.

2019 നവംബറിൽ പുറത്തിറക്കിയ 122/41/2019-GST നമ്പർ സർക്കുലർ പ്രകാരം, CBIC ഓഫിസർമാർ എല്ലാ കമ്മ്യൂണിക്കേഷനിലും DIN ഉൾപ്പെടുത്താൻ നിർബന്ധിതരാണ്. അതിനാൽ നികുതിദായകർക്ക് DIN വെരിഫിക്കേഷൻ സംവിധാനം ഉപയോഗിച്ച് സമൻസുകൾ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ ഉറപ്പാക്കാവുന്നതാണ്.

തട്ടിപ്പിന് ഇരയാകുന്ന നികുതിദായകർ DGGI / CGST വിഭാഗങ്ങളോട് ബന്ധപ്പെടുകയും നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യണമെന്ന് CBIC ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...