കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി 

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ (വിഹിതം അടയ്ക്കുന്ന ദിനങ്ങൾ) മതിയെന്ന് ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. ചികിത്സാ ആനുകൂല്യം ലഭിക്കാൻ 78 തൊഴിൽദിനങ്ങൾ വേണമെന്ന നിലവിലെ വ്യവസ്ഥയിലാണ് ഇളവ്. ഉടൻ വിജ്ഞാപനമിറക്കും.

സെൻട്രൽ ബോർഡ് ഓഫ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ESIC) 185 -ാമത് യോഗം സാമൂഹിക സുരക്ഷാ കോഡിൽ വിഭാവനം ചെയ്തതുപോലെ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കവറേജ് വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

ഒന്നര കോടിയോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെ ആദ്യ ഘട്ടമായി കവറേജിൽ കൊണ്ടുവരുമെന്ന്  സൂചിപ്പിച്ചു. എല്ലാ ജീവനക്കാരും ആധാറുമായി ബന്ധിപ്പിക്കും. യോഗത്തിൽ, അടൽ ബീമിറ്റ് വ്യക്തി കല്യാൺ യോജനയുടെ കീഴിലുള്ള തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ നീട്ടാനും തീരുമാനിച്ചു. 

വെഞ്ഞാറമൂട്, റാന്നി, കൂറ്റനാട്, കൂത്താട്ടുകുളം, ആലത്തൂർ, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലും ഇഎസ്ഐ ഡിസ്പെൻസറികൾ സ്ഥാപിക്കും300 കിടക്കകളുള്ള കൊല്ലം ആശ്രാമം ഇഎസ്ഐ മോഡൽ ആശുപത്രിയുടെ നിർമ്മാണം ഉടൻ പൂർത്തികരിക്കും 

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...