ഇഎസ്‌ഐ പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ സംസ്കാര ചടങ്ങുകള്‍ക്കായുളള ആനുകൂല്യം വര്‍ധിപ്പിച്ചു

ഇഎസ്‌ഐ പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ സംസ്കാര ചടങ്ങുകള്‍ക്കായുളള ആനുകൂല്യം വര്‍ധിപ്പിച്ചു

തൊഴിലാളികളുട‍െ മരണാനന്തര ചടങ്ങുകള്‍ക്കായുളള ഇഎസ്‌ഐ പദ്ധതിയില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടവര്‍ക്കായുള്ള ആനുകൂല്യത്തില്‍ സര്‍ക്കാര്‍ വര്‍ദ്ധന വരുത്തി. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സംസ്കാര ചെലവുകള്‍ക്കായുളള ആനുകൂല്യം ലഭിക്കാന്‍ വരിസംഖ്യ നിബന്ധനകള്‍ ഇല്ല. ജോലിയില്‍ നിന്ന് വിട്ടുപോയ ശേഷമാണ് മരിക്കുന്നതെങ്കില്‍ പോലും വ്യക്തികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. സംസ്കാര ചെലവുകള്‍ക്കായി അനുവദിച്ചിരുന്ന ആനുകൂല്യം 10,000 രൂപയില്‍ നിന്ന് 15,000 രൂപയായാണ് ഉയര്‍ത്തിയത്. പുതിയതായി സര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്ക് മാര്‍ച്ച്‌ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...