കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നൽകുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നൽകുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ധനസഹായം കിട്ടുക. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരിലാണ് 12 കോടി കര്‍ഷക കുടുംബങ്ങള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കര്‍ഷകര്‍ക്ക് ആറായിരം രൂപ നേരിട്ട് നല്‍കുക. ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി നല്‍കും. ഈ വര്‍ഷം എല്ലാ വീടുകളും വൈദ്യുതീകരിക്കും . തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ എന്നിവയാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റു ചില പ്രഖ്യാപനങ്ങള്‍. 2022 ഓടെ പുതിയ ഇന്ത്യയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കര്‍ഷകരോക്ഷം കാരണമാണെന്ന വിലയിരുത്തലില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റില്‍ ഉണ്ടാകുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...