സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന രീതിയില്‍ ബുദ്ധിമുട്ടുകളില്ലെന്നും കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചത് പ്രശ്നമായെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി കുടിശിക കിട്ടാനുണ്ട്. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പണം തന്നില്ലെങ്കില്‍ കടുത്ത സാമ്ബത്തിക ഞെരുക്കം ഉണ്ടാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം, ഓണാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ വരുംദിവസങ്ങളില്‍ കടുത്ത ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്. നിയന്ത്രണം ഏത് രീതിയില്‍ വേണമെന്നുള്ളതില്‍ തീരുമാനം നാളെയുണ്ടാകും.

ഓണക്കാലത്ത് ചെലവ് 15000 കോടി രൂപയായി. ഖജനാവ് കാലിയായ അവസ്ഥയാണ്. ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാര്‍ഗം. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ഉടന്‍ തീരുമാനിക്കും.

പ്രതിസന്ധിയില്‍ ആകെയുള്ള പരിഹാരം കേന്ദ്രത്തില്‍ നിന്നുള്ള ധനക്കമ്മി നികത്തല്‍ ഗ്രാന്‍ഡ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടലാണ്. നാളെ ഇത് കിട്ടിയില്ലെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. നിത്യച്ചെലവിനായി റിസര്‍വ് ബാങ്കില്‍ നിന്ന് 1680 കോടി വരെയും എടുക്കാന്‍ കഴിയും. ചില വകുപ്പുകള്‍ പദ്ധതികള്‍ക്കായി വാങ്ങിയ തുക ചെലവഴിക്കാതെ അക്കൗണ്ടുകളിലുണ്ട്. അതും തിരിച്ച്‌ പിടിക്കാനാണ് ധനവകുപ്പിന്റെ ആലോചന.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...