ഗോവയിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങി ഗോവൻ സർക്കാർ

ഗോവയിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങി ഗോവൻ സർക്കാർ
വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് ഗോവന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനുപിന്നില്‍. അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച്‌ ഉടനെ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു. വിനോദ സഞ്ചാരികളായി ഗോവയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ ഗോവയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. വിമാനങ്ങളിലാണെങ്കില്‍ നിലവില്‍ ഒരാള്‍ക്ക് രണ്ടുകുപ്പിയിലധികം കൊണ്ടുപോകാന്‍ അനുവാദമില്ല. റോഡ് മാര്‍ഗമാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെവേണം കൊണ്ടുപോകാന്‍. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ കുപ്പിയും പോകും അതിനുപുറമെ പിഴയും അടയ്‌ക്കേണ്ടിവരും കൈക്കൂലി വാങ്ങുന്നവരും കുറവല്ല. കാരണം, ഗോവയിലെ എക്‌സൈസ് വകുപ്പ് മദ്യം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നില്ലെന്നതുതന്നെ. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രണ്ടിലധികം കുപ്പികള്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവന്‍ മദ്യം പ്രചരിപ്പിക്കുന്നതിനും അതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. മദ്യത്തിന്റെ മൊത്തവ്യാപാരത്തിലൂടെ ഗോവന്‍ സര്‍ക്കാര്‍ എക്‌സൈസ് ഫീ ഇനത്തില്‍ നിലവില്‍ 500 കോടിയോളം രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും വഴി വിറ്റഴിക്കുന്നമദ്യത്തില്‍നിന്നാണ്‌ ഇത്രയും വരുമാനം ലഭിക്കുന്നത്. പ്രതിവര്‍ഷം 80 ലക്ഷം വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...