റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ: സഹായിച്ചാല്‍ 25,000 രൂപ: പുതിയ തീരുമാനം എന്നു മുതൽ വരുമെന്നതിൽ വ്യക്തത ആവശ്യമാണ്

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ: സഹായിച്ചാല്‍ 25,000 രൂപ: പുതിയ തീരുമാനം എന്നു മുതൽ വരുമെന്നതിൽ വ്യക്തത ആവശ്യമാണ്

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ: സഹായിച്ചാല്‍ 25,000 രൂപ വരെ കിട്ടും: പുതിയ തീരുമാനം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത ആവശ്യമാണ് 

രാജ്യത്ത് ദിനംപ്രതി നൂറു കണക്കിന് റോഡ് അപകടങ്ങള്‍ ആണ് നടക്കുന്നത്. ഇപ്പോള്‍ ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന സമയത്തും എവിടെയങ്കെിലും ഒതു അപകടം നടന്നിരിക്കാം. ആരും തിരിഞ്ഞുനോക്കാന്‍ ഇല്ലാത്തതു കൊണ്ട് ഇങ്ങനെ അപകടത്തില്‍ പെടുന്ന നിരവധി ആളുകള്‍ക്കു ജീവന്‍ വരെ ന്ഷ്ടമാകുന്നു. വാഹനാപകടത്തില്‍ ഇരയായവരെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വര്‍ധിപ്പിക്കുമെന്ന കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകളാണ് നിലവില്‍ കൈയ്യടി നേടുന്നത്.

ഇതിനായി Good Samaritan സ്‌കീമിനു കീഴിയുള്ള പ്രതിഫലം അഞ്ചിരട്ടി വര്‍ധിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി. നിലവില്‍ ഇത് 5,000 രൂപയാണ്. അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നതോടെ ഇത് 25,000 രൂപ ആകും. അടുത്തിടെ നാഗ്പൂരില്‍ നടന്ന റോഡ് സുരക്ഷാ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ദേശീയ, സംസ്ഥാന പാതകള്‍ക്കും ജില്ല, നഗരം, ഗ്രാമപഞ്ചായത്ത് റോഡുകള്‍ക്കും ഈ പരിഷ്‌കരണം ബാധകമാകും.

അപകടത്തിന്റെ നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ ജീവന്‍ രക്ഷിക്കാനായി കഷ്ടപ്പെടുന്ന ആളുകള്‍ക്ക് നിലവില്‍ നല്‍കുന്ന പാരിതോഷികം പര്യാപ്തമല്ലെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു പ്രഖ്യാപനം. 2021 ഒക്ടോബറിലാണ് Good Samaritan സ്‌കീം ആദ്യമായി ആരംഭിച്ചത്. അപകടങ്ങളില്‍ പെടുന്ന ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതു ആളുകളെ കൂടുതല്‍ ഊര്‍ജ്ജ്വ സ്വലമായി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കും.

രാജ്യത്തെ നിയമ നൂലാമാലകള്‍ ഭയന്നാണ് പലരും അപകടങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നത്. അപകടങ്ങളില്‍ സഹായിക്കുന്നവരെ വെറുതേ കഷ്ടപ്പെടുത്തരുതെന്നു കോടതികള്‍ പോലും പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്. പുതിയ തീരുമാനങ്ങളില്‍ അപകടങ്ങളുടെ ഇരകള്‍ക്കും സാമ്പത്തിക സഹായം ലഭിക്കും. അപകടത്തില്‍ പരിക്കേറ്റവരുടെ ആദ്യ ഏഴ് ദിവസത്തേയ്ക്ക് ഒന്നര ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നല്ല സമരിയാക്കാരന്‍, ഒരു അപകടം അല്ലെങ്കില്‍ അടിയന്തിര മെഡിക്കല്‍ അവസ്ഥ/ സാഹചര്യം എന്നിവയില്‍ പരിക്കേറ്റ ഒരു വ്യക്തിക്ക് നല്ല വിശ്വാസത്തോടെ, പണമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ, പരിചരണമോ പ്രത്യേക ബന്ധമോ കൂടാതെ, ഉടനടി സഹായമോ അടിയന്തിര പരിചരണമോ നല്‍കാന്‍ സ്വമേധയാ മുന്നോട്ട് വരുന്ന ഒരു വ്യക്തിയാണെന്ന് ഗതാഗതി മന്ത്രി പറയുന്നു. ഇത്തരക്കാര്‍ക്കുള്ള പ്രോത്സാഹനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്

ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2012 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ 13 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരിച്ചരില്‍ 50 ശതമാനം ആളുകളുടെയും ജീവന്‍ സമയത്ത് പരിചരണം ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നതാണ് ദുഃഖകരമായ വസ്തുത. ഇരയ്ക്ക് അടിയന്തര പരിചരണം നല്‍കുന്നതില്‍ കാഴ്ചക്കാരന്റെ പങ്ക് നിര്‍ണായകമാണെന്നു വിദഗ്ധര്‍ പറയുന്നു..

പദ്ധതിയുടെ പരിഷ്‌കരണത്തിനായി വരുന്ന ബജറ്റിലടക്കം ഫണ്ട് വകമാറ്റുമെന്നു വിശ്വസിക്കാപ്പെടുന്നു. പുതിയ തീരുമാനം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും കൂടുതല്‍ വ്യക്തത ആവശ്യമാണ്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...