പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ പേ

പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ പേ

പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ പേ. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സാ​ങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പണം കൈമാറാവുന്ന സംവിധാനമാണ് ഗൂഗ്ള്‍ പേ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

പി.ഒ.എസ് മെഷിനിന്റെ തൊട്ടടുത്ത് ഫോണെന്ന് കാണിച്ചാല്‍ മതി, ഗൂഗ്ള്‍ പേയില്‍ പേയ്മെന്റ് വിന്റോ ഇനി തെളിയും. തുക ഉറപ്പുവരുത്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം കൈമാറാം.

നേരത്തെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ ഫോണ്‍ നമ്ബര്‍ നല്‍കിയോ ആണ് ഗൂഗ്​ള്‍ പേയിലൂടെ പണം കൈമാറാനായിരുന്നത്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നത്.

ഈ സൗകര്യം ലഭിക്കാന്‍ മൊബൈല്‍ ഫോണില്‍ എന്‍.എഫ്.സി എനേബ്ള്‍ ചെയ്യണം. സ്മാര്‍ട്ട് ഫോണിന്റെ സെറ്റിങ്സില്‍ കണക്ഷന്‍ സെറ്റിങ്സിലാണ് ഇത് സംബന്ധിച്ച ഒാപ്ഷന്‍ ഉണ്ടാകുക. എന്‍.എഫ്.സി എനേബ്ള്‍ ചെയ്താല്‍ കോണ്ടാക്റ്റ്ലസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ ഫോണ്‍ പി.ഒ.എസ് മെഷീനുകളില്‍ ഉപയോഗിച്ച്‌ ഗൂഗ്ള്‍ പേയില്‍ പണം കൈമാറാനാകും.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...