ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനിലുള്ള അവസാന തീയതി നവംബര്‍ 30 ന് അവസാനിക്കും

 ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനിലുള്ള അവസാന തീയതി നവംബര്‍ 30 ന് അവസാനിക്കും

ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്‍പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ്, എന്നീ നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍ക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.


പിഴയിലും പലിശയിലും100 ശതമാനം ഇളവ് ലഭിക്കും എന്നാല്‍ കേരള പൊതു വില്‍പന നികുതി പ്രകാരം 2005-നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. കുടിശ്ശിക ഒരുമിച്ച്‌ അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളില്‍ വകുപ്പ്തല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനസ്റ്റി ബാധകമാണ്.


വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദര്‍ശിച്ച്‌ ഒറ്റത്തവണ രജിസ്ട്രഷന്‍ എടുക്കണം. കുടിശ്ശികകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി ഒരോ വര്‍ഷത്തേയ്ക്കും പ്രത്യേകം ഓപ്ഷന്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്.


വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കുടിശ്ശിക വിവരങ്ങള്‍ ശരിയാണെങ്കില്‍ വ്യാപാരികള്‍ക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത ഓപ്ഷന്‍ നികുതിനിര്‍ണ്ണയ അധികാരി പരിശോധിച്ച്‌ അംഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശ്ശിക ഒടുക്കാവുന്നതാണ്. ആംനസ്റ്റി പദ്ധതി തിരഞ്ഞെടുക്കാത്ത വ്യാപാരികള്‍ക്കെതിരെയുള്ള റവന്യൂ റിക്കവറി നടപടികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണര്‍ അറിയിച്ചു.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...