ആൾ കേരള ജി എസ് ടി പ്രാക്ടീഷണേർസ് അസോസിയേഷനും എസ് ജി എസ് ടി വകുപ്പും ചേര്‍ന്ന് ആനുവൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനെ കുറിച്ചും പുതിയ മാറ്റങ്ങളെ കുറിച്ചും ക്ലാസ് നടത്തി

ആൾ കേരള ജി എസ് ടി പ്രാക്ടീഷണേർസ് അസോസിയേഷനും എസ് ജി എസ് ടി വകുപ്പും ചേര്‍ന്ന് ആനുവൽ  റിട്ടേൺ ഫയൽ ചെയ്യുന്നതിനെ കുറിച്ചും പുതിയ മാറ്റങ്ങളെ കുറിച്ചും ക്ലാസ്  നടത്തി

ആൾ കേരള ജി എസ് ടി പ്രാക്ടീഷണേർസ് അസോസിയേഷനും സ്കൂൾ ഓഫ് ഫിനാൻഷ്യൽ അക്കൗണ്ടന്റും ചേർന്ന് അക്കൗണ്ട്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കയി ജി എസ് ടി യിലെ ആനുവൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനെ കുറിച്ചും പുതുതായി വന്ന മാറ്റങ്ങളെ കുറിച്ചും സെമിനാർ നടത്തി.

ആൾ കേരള ജിസ്ടി പ്രാക്ടീഷണേർസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ പി എ ഉദ്ഘാടനം ചെയ്ത പഠന ക്ലാസിന് നേതൃത്വം നൽകിയത് പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻറ് മാരായ വേണുഗോപാൽ സിയും, സിറിജോ വി. ജെയും ചേർന്നാണ് . പ്രശസ്ത ഹൈക്കോടതി അഡ്വക്കേറ്റ് ശ്രീ ഹരിഹരൻ കെ എസ്, എസ് ജി എസ് ടി ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻമാരായ അനിൽകുമാർ കെ എസ്, ഗിരീഷ് തുടങ്ങിയ പാനൽ പഠനക്ലാസ് സംശയങ്ങൾ ദൂരീകരിച്ചു.

ജി എസ് ടി തുടങ്ങിയ കാലം മുതൽ ഇന്നേവരെ ജി എസ് ടി യുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കഴിയാത്തവിധത്തിൽ തുടരുന്ന സാഹചര്യത്തിൽ പുതിയ ഗവൺമെൻറ് ജി എസ് ടി നെറ്റ്‌വർക്ക്‌ ഏറ്റെടു ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ശ്രീ വിപിൻ കുമാർ, വൈസ് പ്രസിഡണ്ടും സ്കൂൾ ഓഫ് ഫിനാൻഷ്യൽ അക്കൗണ്ടൻറ് ചെയർമാനുമായ ശ്രി ജേക്കബ് സന്തോഷ്, സ്റ്റേറ്റ് ട്രഷറർ ജോസഫ് പോൾ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

നൂറിലധികം മെമ്പർമാരുടെ സംശയങ്ങൾ തീർക്കാനും ആനുവൽ റിട്ടേൺ ഫയൽ ചെയ്യാൻ മനസിലാക്കാനും കഴിയുകയുംവിധം സെമിനാർ സഘടിപ്പിച്ച അസോസിയേഷനേയും സ്പോൺസർമാരായ ടാലി , ഡ്യൂ ഡ്രെവ് തുടങ്ങിയവർക്ക് ജോയിൻ സെക്രട്ടറി ശ്രി ജിൻസ് ഡാനിയേൽ നന്ദി പറഞ്ഞു

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...