സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കുന്നു; ബിൽ നൽകാത്ത കടകൾക്ക് 20000 രൂപ പിഴ.

സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കുന്നു; ബിൽ നൽകാത്ത കടകൾക്ക് 20000 രൂപ പിഴ.

ബിൽ നൽകാത്ത കടകൾക്കും ഇതര സ്ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിഴയായി 20,000 രൂപ ഈടാക്കും. കൂടാതെ ബില്ലുകളുടെ നികുതിയും അതിനു തുല്യമായ പിഴയും അടപ്പിക്കും.  ഉപഭോക്താക്കൾക്കു ബിൽ ലഭിക്കുന്നില്ലെന്നു പരാതി വ്യാപകമായതോടെയാണു കർശന നടപടിക്കു ജിഎസ്ടി കമ്മിഷണറുടെ അധ്യക്ഷതയിൽ ചേർന്ന യേ‍ാഗം തീരുമാനിച്ചത്

ബിൽ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനായി ബില്ലുകൾ നറുക്കെടുത്തു സമ്മാനം നൽകുന്നതും പരിഗണനയിലുണ്ട്.  സംസ്ഥാനത്തെ 90 ഇന്റലിജൻസ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശേ‍ാധന ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥാപനങ്ങളിൽ നടത്തിയ ടെസ്റ്റ് റെയ്ഡിൽ ബിൽ കെ‍ാടുക്കാത്ത അൻപതിലധികം സംഭവങ്ങൾ കണ്ടെത്തിയിരുന്നു.  വ്യാപാരികൾക്കുള്ള മുന്നറിയിപ്പും ഉപഭേ‍ാക്താവിനുള്ള ബേ‍ാധവൽക്കണവുമായി പരിശേ‍ാധനയെ കാണണമെന്നു ജിഎസ്ടി അധികൃതർ അഭ്യർഥിച്ചു. മാസം നിശ്ചിത എണ്ണം പരിശേ‍ാധന നടത്താൻ സ്ക്വാഡുകൾക്കു നിർദേശമുണ്ടെന്നാണു സൂചന

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...