ജിഎസ്ടി കളക്ഷനിൽ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ജിഎസ്ടി കളക്ഷന്‍ കുതിച്ചുവരുന്നത്

ജിഎസ്ടി കളക്ഷനിൽ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ജിഎസ്ടി കളക്ഷന്‍ കുതിച്ചുവരുന്നത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത്തവണ 1.4 ലക്ഷം കോടി രൂപയാണ് ജിഎസ്ടി കളക്ഷന്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 1,48,995 കോടി രൂപയാണ് ജിഎസ്ടി കളക്ഷന്‍.

ഇത്തവണ ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനവും ഉയര്‍ന്നിട്ടുണ്ട്. ചരക്കുകളുടെ ഇറക്കുമതി 48 ശതമാനമാണ് വര്‍ദ്ധിച്ചത്. കൂടാതെ, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി ജിഎസ്ടി കളക്ഷന്‍ താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ 35 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

2022 ജൂണ്‍ മാസത്തില്‍, 7.45 കോടിയുടെ ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്. 2022 ഏപ്രില്‍ മാസത്തിലാണ് ജിഎസ്ടി കളക്ഷന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഏപ്രിലില്‍ 1.68 ലക്ഷം കോടിയായിരുന്നു ജിഎസ്ടി കളക്ഷന്‍.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...