നികുതി പിരിവില്‍ ഓഗസ്റ്റില്‍ വന്‍ വര്‍ദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായി.

ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവില്‍ ഓഗസ്റ്റില്‍ വന്‍ വര്‍ദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായി.
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റില്‍ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യണ്‍ ആണ്. അതില്‍ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉള്‍പ്പെടെ ഉള്‍പ്പടെയാണിത്. ചരക്കുകളുടെ ഇറക്കുമതിയില്‍ 1,018 കോടി രൂപ സമാഹരിച്ചതായി മന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ ആറാം മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. 2021 ഓഗസ്റ്റില്‍ 1,12,020 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ നിന്നും 28 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. അതേസമയം, 2022 ജൂലൈയില്‍ നേടിയ 1.49 ട്രില്യണേക്കാള്‍ കുറവാണ് ഓഗസ്റ്റിലെ കളക്ഷന്‍. 2022 ല്‍, ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത്. 1.67 ട്രില്യണ്‍ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനമാണ് വളര്‍ച്ച. ധനകാര്യ മന്ത്രാലയം മുന്‍കാലങ്ങളില്‍ സ്വീകരിച്ച വിവിധ നടപടികളുടെ പ്രതിഫലനമാണ് ജിഎസ്ടിയില്‍ ഉണ്ടായ വര്‍ദ്ധനവ്.











