ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന: 1.84 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസം ജിഎസ്ടി ലഭിച്ചത്

കേന്ദ്രസര്‍ക്കാരിന്റെ ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന. മുന്‍ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 9.1 ശതമാനമാണ് കൂടിയത്. 1.84 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസം ജിഎസ്ടി ലഭിച്ചതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ മൊത്തം ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു. ഇത്തവണ ആഭ്യന്തര ജിഎസ്ടി വരുമാനത്തില്‍ 10.2 ശതമാനം വര്‍ധനയാണുള്ളത്. 1.42 ലക്ഷം കോടിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നികുതിയായി എത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി 41,702 കോടി രൂപയാണ്. 5.4 ശതമാനം വര്‍ധന.
ജിഎസ്ടി വിഹിതമായി ഈ കാലയളവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 20,889 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വര്‍ധനയുള്ളതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ജിഎസ്ടി വരുമാനത്തില്‍ സെന്‍ട്രല്‍ ജിഎസ്ടിയായി ലഭിച്ചത് 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി ലഭിച്ചത് 45,704 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് നികുതി വിഭാഗത്തില്‍ 90,870 കോടിയും കോംപന്‍സേഷന്‍ സെസ് ആയി 13,868 കോടി രൂപയും ലഭിച്ചു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/BVCuJEGztjZEOH43iPSHhA