ജി.എസ്.ടി: അമിത പിഴയും പലിശയും വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നു.; എ.എൻ.പുരം ശിവകുമാർ

ജി.എസ്.ടി: അമിത പിഴയും പലിശയും വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നു.; എ.എൻ.പുരം ശിവകുമാർ

ആലപ്പുഴ: ജി.എസ്.ടിയിലെ നിയമങ്ങളിലെ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും, ഉയർന്ന പലിശയും വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാകുന്നതായി ടാക്സ് കൺസൾട്ടൻ്റ്സ് ആൻ്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ പറഞ്ഞു. ടി.സി.പി.എ.കെ. അക്കാഡമിക്ക് കൗൺസിൽ, ജി.എസ്.ടി.യും വ്യാപാര മേഖലയും എന്ന വിഷയത്തിൽ ആലപ്പുഴയിൽ നടത്തിയ ഏകദിന പഠനകളരി ഉൽഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ.

ജി.എസ്.ടി.യിൽ അവ്യക്തത നിലനിന്ന ആദ്യകാലഘട്ടത്തിലെ കണക്കുകൾ പോലും ഓഡിറ്റിംഗിന് വിധേയമാക്കാൻ സംസ്ഥാന ജി.എസ്.ടി. വകുപ്പ് തിരുമാനം വ്യാപാര മേഖലക്ക് കനത്ത പ്രഹരമാകും. വാറ്റ് കാലത്തെ നികുതിക്ക് ഒറ്റത്തവണ തീർപ്പാക്കൽ ബജറ്റിൽ നിർദ്ദേശിക്കാത്തത് നിരാശാജനകമാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ.ബഷീർ, എം.ആർ.മണികണ്ഠൻ, വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

ജി.എസ്.ടി. സ്പെഷ്യൽ ഫാക്കൽറ്റി, ചാർട്ടേഡ് അക്കൗണ്ടൻ്റ് എം.ഉണ്ണികൃഷ്ണൻ പഠനകളരിക്ക് നേതൃത്വം നൽകി. 

പതിനാല് ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...