ജി.എസ്.റ്റി -3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകൾ നവംമ്പർ 30 വരെ

ജി.എസ്.റ്റി -3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകൾ നവംമ്പർ 30 വരെ

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ സമർപ്പിക്കാൻ കുടിശ്ശികയുള്ള ജി.എസ്.റ്റി -3 ബി റിട്ടേണുകളിൽ പ്രഖ്യാപിച്ച ലെറ്റ്ഫീ ഇളവുകൾ നവംമ്പർ 30 ന്  അവസാനിക്കും.

ജൂലൈ 2017 മുതൽ ഏപ്രിൽ 2021 വരെയുള്ള കാലയളവിലേക്ക് സമർപ്പിക്കാനുള്ള റിട്ടേണുകൾക്കാണ് ലേറ്റ്ഫീ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ 'നിൽ' റിട്ടേൺ സമർപ്പിക്കേണ്ട നികുതിദായക്കർക്ക് ലേറ്റ് ഫീയായി പ്രതിമാസം പരമാവധി 500 രൂപയും, നികുതി ബാധ്യതയുള്ളവർക്ക് പ്രതിമാസ ലേറ്റ് ഫീ പരമാവധി 1000 രൂപയായുമാണ് കുറച്ചിരിക്കുന്നത്.  ലേറ്റ്ഫീ കുടിശ്ശിക മൂലം റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്ന വ്യാപാരികൾക്ക് ഇളവ് സഹായകരമാകും.

   ജി.എസ്.റ്റി-3ബി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...