കൊച്ചിയിലെ ഹോസ്റ്റലുകളിൽ കേന്ദ്ര സംസ്ഥാന GST വകുപ്പുകളുടെ റെയ്ഡിൽ വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തി.

എറണാകുളം കാക്കനാട് ഇടപ്പള്ളി കേന്ദ്രീകരിച്ച് നടക്കുന്ന ഹോസ്റ്റലുകളിൽ കേന്ദ്ര സംസ്ഥാന ഇൻ്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യപകമായ നികുതി വെട്ടിപ്പ് കണ്ടെത്തി. ബഹു ഭൂരിപക്ഷം ഹോസ്റ്റലുകളിലും GST യിൽ രജിസ്റ്റർ ചെയ്യാതെ ആണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. 

ഓരോ ഹോസ്റ്റലുകളിലും 500 മുതൽ 1000 പേര് വരെ താമസിച്ചിരുന്നത് ആയി കണ്ടെത്തി. 

ഹോസ്റ്റല് വാടകയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമെന്ന് ജിഎസ്ടി-അതോറിറ്റി ഫോര് അഡ്വാന്സ് റൂളിംഗ്സ് (എഎആര്) വ്യക്തമാക്കിയിരുന്നു. പ്രതിദിനം 1,000 രൂപയില്‍ താഴെയുള്ള ഹോസ്റ്റല്‍ താമസ താരിഫിനെ ഒരു നിശ്ചിത കാലയളവിലേക്ക് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ എക്സംപ്ഷന് 2022 ജൂലൈ 17 വരെമാത്രമേ നിയമസാധുതയുള്ളൂ.

അതുകൊണ്ടുതന്നെ ഹോസ്റ്റല്‍ വാടകയ്ക്ക് 12% ജിഎസ്ടി ബാധകമാണ്. സ്വകാര്യ ഹോസ്റ്റലുകള്‍ റെസിഡന്‍ഷ്യല്‍ പാര്‍പ്പിടങ്ങളാണെന്നും അതിനാല്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണന്നും ശ്രീസായി ആഢംബര സ്റ്റേ വാദിച്ചിരുന്നു. ഭക്ഷണം, വൈദ്യുതി, വെള്ളം, വൈഫൈ എന്നിവയുള്‍പ്പെടെയുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ നല്‍കുന്നുവെന്നും ഇവ ‘പാര്‍പ്പിട വാസസ്ഥലം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും നോയിഡ ആസ്ഥാനമായുള്ള വി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹോസ്റ്റലും ഹര്‍ജിയില്‍ പറഞ്ഞു.

പേയിംഗ് ഗസ്റ്റ് താമസവും സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളും നല്‍കുന്ന സ്ഥാപനമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ശ്രീസായി.

വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍ മുതലായവര്‍ക്ക് ‘ ‘താമസ ആവശ്യത്തിനായി’ ഒരു ‘റെസിഡന്‍ഷ്യല്‍ വാസസ്ഥലം’ വാടകയ്ക്ക് നല്‍കിയാല്‍ ജിഎസ്ടി ബാധകമല്ല.അതുകൊണ്ടുതന്നെ ഹോസ്റ്റലുകള്‍ ജിഎസ്ടി നല്‍കേണ്ടെന്ന് സ്ഥാപനങ്ങള്‍ വാദിച്ചു.

അതേസമയം എഎആര്‍ ഇക്കാര്യം തള്ളി കൊണ്ടു ഉത്തരവ് ഇറങ്ങിയിട്ടുള്ളതും ആണ്. 

ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ ഇനിമുതല്‍ വാടകയ്‌ക്കൊപ്പം ഇനി നികുതിയും കൊടുക്കേണ്ടിവരും. ഹോസ്റ്റല്‍ വാടകയ്ക്ക് 12 ശതമാനം ജി.എസ്.ടി ബാധകമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എ.എ.ആര്‍/AAR) ബംഗളൂരു ബെഞ്ച്. വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചെറുകിട ശമ്പളക്കാര്‍ക്കുമാണ് ഇത് തിരിച്ചടിയാവുക.

ഹോസ്റ്റലുകള്‍ ഭവന പദ്ധതികളല്ലെന്നും ബിസിനസ് സേവനങ്ങളാണെന്നും അതുകൊണ്ട് ജി.എസ്.ടി ഒഴിവാക്കാനാകില്ലെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്. സ്ഥിരതാമസ സൗകര്യമുള്ള പദ്ധതികളെയാണ് ഭവന (residential) പദ്ധതികള്‍ എന്ന് വിശേഷിപ്പിക്കാനാവുക. ഗസ്റ്റ് ഹൗസ്, ഹോസ്റ്റല്‍, ലോഡ്ജ് എന്നിവയെ ഈ ഗണത്തില്‍ പെടുത്താനാവില്ല. ഹോസ്റ്റല്‍ സേവനം നല്‍കുന്നവര്‍ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

ഹോസ്റ്റല്‍ വാടക പ്രതിദിനം 1,000 രൂപയ്ക്ക് താഴെയാണെങ്കിലും 12 ശതമാനം ജി.എസ്.ടി ബാധകമാണെന്നും വ്യക്തമാക്കി.

റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൾ ഹാജരാക്കാൻ നോട്ടീസുകൾ നൽകി.

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

Loading...