ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; അവസാന ദിവസം ജൂലൈ 31: സമയപരിധി കഴിഞ്ഞാൽ പിഴ നൽകണം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; അവസാന ദിവസം ജൂലൈ 31: സമയപരിധി കഴിഞ്ഞാൽ പിഴ നൽകണം

ന്യൂഡൽഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ഇനി നാല് ദിവസം കൂടി മാത്രം. ജൂലൈ 31നാണ് ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി. സമയപരിധി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പിഴ അടയ്‌ക്കേണ്ടതായി വരും.

ഇന്നലെ വരെ അഞ്ച് കോടി റിട്ടേണുകൾ ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ജൂലൈ 31 കഴിഞ്ഞാൽ ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീസ് നൽകേണ്ടതായി വരും. വാർഷിക ആദായം അഞ്ച് ലക്ഷത്തിന് മുകളിലുള്ളവർക്ക് 5000 രൂപയും താഴെയുള്ളവർക്ക് 1000 രൂപയുമാണ് പിഴ.

പിഴയടക്കമുള്ള ശിക്ഷണ നടപടികൾ ഒഴിവാക്കാൻ നികുതിദായകർക്കു മുന്നിൽ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. പലരും ഇന്നു സ്വന്തം നിലയിൽ ഓൺലൈനായി നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നവരാണ്. അതിനാൽ തന്നെ ഇത്തരം ഫയലിംഗുകളിൽ തെറ്റുകൾ കടന്നുകൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ നികുതിദായകന്റെയും വരുമാനത്തെയും തൊഴിലിനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ഐടിആര്‍ ഫോമുകളുണ്ട്. ഐടിആര്‍ ഒന്നുമുതല്‍ ഐടിആര്‍ ഏഴുവരെയുള്ള ഫോമുകളില്‍ ഏതാണ് ഫയല്‍ ചെയ്യാന്‍ വേണ്ടത് എന്ന് ഉറപ്പാക്കുക. ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ഫോം 16, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, പലിശ രേഖകള്‍, നിക്ഷേപ രേഖകള്‍, മറ്റു പ്രധാനപ്പെട്ട രേഖകള്‍ അടക്കം കൈയില്‍ കരുതണം.

ടാക്‌സ് ക്രെഡിറ്റ് രേഖ ( ഫോം 26എഎസ്) ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ടിഡിഎസും നികുതി പേയ്‌മെന്റുകളും കൃത്യമായി ഇതില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നാണ് ഉറപ്പാക്കേണ്ടത്.

വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമായി കാണിക്കണം. ശമ്പളം, പലിശ, വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ അടക്കം എല്ലാ വരുമാനങ്ങളും വെളിപ്പെടുത്തണം. ഏതെങ്കിലും വിട്ടുപോയാല്‍ പിഴയ്ക്ക് കാരണമാകാം. 80സി, 80ഡി, 80ജി പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ രേഖകള്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശത്ത് ആസ്തികള്‍ ഉണ്ടെങ്കിലും വിദേശത്ത് നിന്ന് വരുമാനം ഉണ്ടെങ്കിലും ബോധിപ്പിക്കണം. ഐടിആര്‍ ഫയല്‍ ചെയ്ത ശേഷം ഇ- വെരിഫൈ ചെയ്യാന്‍ മറക്കരുത്. ആധാര്‍ ഒടിപി അടക്കമുള്ള മാര്‍ഗങ്ങളിലുടെ ഇ- വെരിഫൈ ചെയ്യാവുന്നതാണ്.

ഐടിആർ ഫയൽ ചെയ്യുമ്പോൾ നികുതിദായകർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാനുള്ള ഓപ്ഷനും ആദായനികുതി വകുപ്പ് നൽകുന്നുണ്ട്. തെറ്റായ ബാങ്ക് അക്കൗണ്ട് നമ്പർ, തെറ്റായ കിഴിവ് അവകാശപ്പെടൽ, പലിശ വരുമാനം തെറ്റായി പ്രഖ്യാപിക്കൽ പോലുള്ള പിശകുകൾ വരുത്തിയ കേസുകളിൽ സമയപരിധിക്കുള്ളിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

1961 -ലെ ആദായനികുതി നിയമം അനുസരിച്ച്, സെക്ഷൻ 139(5) തെറ്റുകൾ തിരുത്താൻ നികുതിദായകർക്ക് അവസരം നൽകുന്നു. പൗരന്മാർക്ക് അവരുടെ പ്രാഥമിക സമർപ്പണത്തിനിടെ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തുകയോ, അവഗണിക്കുകയോ ചെയ്താൽ റിട്ടേണുകൾ പരിഷ്‌കരിക്കാനാകും. ഈ സേവനം തീർത്തും സൗജന്യമാണ്.

അതേസമയം ഫയൽ ചെയ്ത ഐടിആർ ഇതുവരെ വേരിഫൈ ചെയ്തിട്ടില്ലെങ്കിൽ, പുതുക്കിയ ഐടിആർ ഫയൽ ചെയ്യുന്നതിനുപകരം അവ തിരുത്താവുന്നതാണ്. സെക്ഷൻ 139(5) പ്രകാരം, 2023-24 സാമ്പത്തിക വർഷത്തേക്കുള്ള (അസെസ്മെന്റ് വർഷം 2024-25) പുതുക്കിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്. അല്ലെങ്കിൽ മൂല്യനിർണ്ണയം പൂർത്തിയാകുന്നതിന് മുമ്പ്, ഏതാണോ നേരത്തേ അത് ബാധകമാകും.

റിവൈസ്ഡ് ഐടിആർ ഫയൽ ചെയ്യുന്നതെങ്ങനെ?.

ആദായ നികുതി ഇ-ഫയലിംഗ് വെബ്സൈറ്റിൽ പോയി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

ജനറൽ ഇൻഫർമേഷന് കീഴിൽ നിങ്ങളുടെ ഫോമിന്റെ ഭാഗം എ പൂരിപ്പിക്കുമ്പോൾ, നൽകിയിരിക്കുന്ന ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് 'Revised Return under Section 139(5)' തെരഞ്ഞെടുക്കുക.

നിങ്ങളുടെ യഥാർത്ഥവും, ശരിയായതുമായ ആദായ നികുതി റിട്ടേൺ വിശദാംശങ്ങൾ നൽകുക.

നിങ്ങൾക്ക് ബാധകമായ ഐടിആർ ഫോം തെരഞ്ഞെടുക്കുക.

പുതുക്കിയ റിട്ടേൺ ഫോമിൽ തിരുത്തലുകൾ വരുത്തുക.

വിശദാംശങ്ങൾ പരിശോധിച്ച ശേഷം, പുതുക്കിയ റിട്ടേൺ ഫോം സമർപ്പിക്കുക.

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

സെക്ഷൻ 234 എഫ് പ്രകാരം നിശ്ചിത തീയതിക്ക് ശേഷം ആണ് ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ വൈകി ഫയൽ ചെയ്യുന്നതിനുള്ള ഫീസ് നൽകണം. ഉദാഹരണത്തിന്, 2022–23 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. നിശ്ചിത തീയതിക്കകം ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ 2024 ഡിസംബർ 31-നകം പിഴയോടുകൂടി വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യാം. 2024 ഡിസംബർ 31-ന് മുമ്പ് ഐടിആർ ഫയൽ ചെയ്താൽ പരമാവധി 5,000 രൂപ പിഴ ഈടാക്കും. ചെറുകിട നികുതിദായകർക്ക് ഇളവുകളുണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ, കാലതാമസത്തിന് ഈടാക്കുന്ന പരമാവധി പിഴ 1000 രൂപയായിരിക്കും. 

ഐടി വകുപ്പിന്റെ നോട്ടീസ് നൽകിയിട്ടും വ്യക്തി മനഃപൂർവം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ കഴിയും. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കും.

അടയ്‌ക്കേണ്ട നികുതിയുടെ പലിശ

ഫയൽ ചെയ്യാൻ വൈകിയതിനുള്ള പിഴയ്‌ക്ക് പുറമെ, സെക്ഷൻ 234 എ പ്രകാരം പ്രതിമാസം 1% അല്ലെങ്കിൽ നികുതി അടയ്ക്കുന്നത് വരെ നികുതിയുടെ ഒരു ഭാഗം പലിശ ഈടാക്കും.

(കൂടുതൽ വിവരങ്ങൾക്ക് ഒരു നികുതി വിദഗ്ധന്റെ സഹായം തേടാവുന്നതാണ്)

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

Loading...