100 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണം; കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ് ; സിപിഐ നേതാവിൻ്റെ വീട്ടിലും റെയ്‌ഡ്. റെയ്‌ഡ് നടക്കുന്നത് പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍.

100 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണം; കണ്ടല ബാങ്കില്‍ ഇഡി റെയ്‌ഡ് ; സിപിഐ നേതാവിൻ്റെ വീട്ടിലും റെയ്‌ഡ്. റെയ്‌ഡ് നടക്കുന്നത് പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍.

നൂറു കോടി രൂപയുടെ ക്രമക്കേട് ആരോപിക്കപ്പെട്ട കണ്ടല സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ് (ED Raid at Kandala Bank). പത്തംഗ സംഘത്തിന്‍റെ നേതൃത്വത്തില്‍ കണ്ടല ബാങ്കിലും മുന്‍ ബാങ്ക് പ്രസിഡൻ്റിൻ്റെ  വീട്ടിലുമാണ് പരിശോധന. രണ്ട് ബാങ്ക് സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ 6 മണിക്കാണ് പരിശോധന തുടങ്ങിയത്.

സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സംഘം എത്തിയത് അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളും ഇ ഡി പരിശോധിക്കും. ഇ ഡിയുടെ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.

 പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. പല ടീമുകളായി ആണ് പരിശോധന.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...