സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ നികുതി വര്‍ധനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു ; മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും.

സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ നികുതി വര്‍ധനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നു ; മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും.

സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ കേരളത്തില്‍ മൊത്തം ഓഫിസുകളുടെ എണ്ണം 335 ആകും.

നിലവിലെ ജി.എസ്.ടി സര്‍ക്കിള്‍, സ്പെഷല്‍ സര്‍ക്കിള്‍ ഓഫിസുകള്‍ക്ക് പകരം 94 ടാക്സ് പെയര്‍ സര്‍വിസ് യൂനിറ്റുകള്‍ (ടി.പി.യു) പുതുതായി സൃഷ്ടിക്കും.

ഇതോടെ നികുതിദായകരുടെ റിട്ടേണ്‍ ഫയലിങ് നിരീക്ഷണം, പ്രാഥമിക പരിശോധന എന്നിവ സമയബന്ധിതമായി നടത്താനാവും. കൂടാതെ 31 ഡിവിഷന്‍ ഓഫിസുകളും ഇതിനായി പ്രവര്‍ത്തിക്കും.

ജില്ല ഓഫിസുകളില്‍ റവന്യൂ റിക്കവറിക്കായി റിക്കവറി ഡെപ്യൂട്ടി കമീഷണര്‍മാരെ (ഡി.സി) നിയമിക്കും. ഈ ഓഫിസുകളില്‍ 15 ജോയന്‍റ് കമീഷണര്‍ (ജെ.സി), 19 ഡി.സി, 24 സ്റ്റേറ്റ് ടാക്സ് ഓഫിസര്‍മാര്‍ (എസ്.ടി.ഒ), 64 എ.എസ്.ടി.ഒ എന്നിങ്ങനെയാണ് തസ്തിക നിര്‍ണയിക്കുന്നത്. ഡിവിഷന്‍ ഓഫിസുകളില്‍ 31 ഡി.സി, 62 എസ്.ടി.ഒമാരും ഉണ്ടാവും. പരിഷ്കരണത്തിന് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണ് വകുപ്പ് പുനഃസംഘടനക്ക് രൂപരേഖയായത്.

ഓഡിറ്റ് അപ്പീല്‍, നിയമവിഭാഗങ്ങളുടെ മുഖ്യകാര്യാലയം എറണാകുളത്തേക്ക് മാറുന്നതും പ്രധാന മാറ്റമാണ്. ട്രെയിനിങ് സെല്‍ ടാക്സ് പെയര്‍ സര്‍വിസ് മുഖ്യ കാര്യാലയവും ഇന്‍റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ്, ടാക്സ് റിസര്‍ച് ആന്‍ഡ് പോളിസി സെല്‍ വിജിലന്‍സ് റിവ്യൂ സെല്‍ എന്നിവ തിരുവനന്തപുരത്തും പ്രവര്‍ത്തിക്കും. നികുതി വര്‍ധനയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്ന വിധത്തിലാണ് പരിഷ്കാരം.

അതേസമയം, എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തില്‍ സ്ക്വാഡുകളുടെ എണ്ണം 47 ആയി കുറക്കും ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഇനി ജി.എസ്.ടി ഇന്റലിജന്‍സ് എന്ന പേരിലാണ് അറിയപ്പെടുക. ഈ ഓഫിസുകളുടെ എണ്ണം 41 ആയി ഉയര്‍ത്തി. ഒപ്പം വകുപ്പിലെ 200 ടൈപ്പിസ്റ്റ് തസ്തികകള്‍ ഇല്ലാതാകും. എ.എസ്.ടി.ഒ കേഡറില്‍ 380ഉം ഡി.സിയില്‍ 24 തസ്തികകളും കൂടും. ഓഫിസ് അറ്റന്‍ഡന്റ് തസ്തിക 428 ആക്കി കുറക്കും.


Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...