നികുതി വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്താൻ കൊച്ചി കോർപറേഷൻ പരിധിയിൽ പ്രത്യേക ടീം

നികുതി വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്താൻ കൊച്ചി കോർപറേഷൻ പരിധിയിൽ പ്രത്യേക ടീം

കൊച്ചി: നികുതി വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്താൻ കോർപറേഷൻ പരിധിയിൽ പ്രത്യേക ടീം രൂപീകരിക്കുമെന്നു മേയർ എം. അനിൽകുമാർ.

കോർപറേഷൻ കൗൺസിലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘം സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല. എന്നാൽ വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പു തടയാൻ നടപടിയെടുക്കുമെന്നും മേയർ കൗൺ സിൽ യോഗത്തിൽ വ്യക്തമാക്കി.

പ്രഫഷനൽ നികുതി വർധിപ്പിക്കാനുള്ള നടപടികൾ റവന്യു വിഭാഗം സ്വീകരിക്കണം. നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടു വാണിജ്യ കെട്ടിടങ്ങളുടെ മാപ്പിങ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഡിവിഷനിൽ ആദ്യ ഘട്ടത്തിൽ ഇതു നടപ്പാക്കുമെന്നും മേയർ പറഞ്ഞു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...