'എന്റെ ഗ്രാമം' പദ്ധതിയിലൂടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷിക്കാം ; 40 ശതമാനം വരെ മാര്‍ജിന്‍ മണി ധനസഹായം

'എന്റെ ഗ്രാമം' പദ്ധതിയിലൂടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷിക്കാം ; 40 ശതമാനം വരെ മാര്‍ജിന്‍ മണി ധനസഹായം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കി വരുന്ന ഗ്രാമവ്യവസായ പദ്ധതിയായ 'എന്റെ ഗ്രാമം' പദ്ധതിയിലൂടെ ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതി ചെലവ് 5,00,000 രൂപയാണ്. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനവും വനിതകള്‍ക്കും, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പദ്ധതി തുകയുടെ 30 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണി ധനസഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...