പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

കൊച്ചി: പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

ആറു പതിറ്റാണ്ടിലേറെയായി പുസ്‌തക പ്രേമികൾക്കും പ്രസാധകർക്കും സഹായകമായിരുന്ന ഇളവ് പിൻവലിച്ചതോടെയാണു പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയായി വർധിച്ചത്.

ഇന്നലെ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതോടെ 500 ഗ്രാം തൂക്കം വരുന്ന ബുക്കുകൾ തപാൽമാർഗം അയയ്ക്കാനുള്ള നിരക്ക് 27 രൂപയിൽനിന്ന് 61 രൂപയായി.

വായന പ്രോത്സാഹിപ്പിക്കുന്നതിനും പ്രസാധകരെ സഹായിക്കുന്നതിനുമായി പ്രധാനമന്ത്രിയായിരിക്കെ ജവഹർലാൽ നെഹ്റു ഏർപ്പെടുത്തിയതാണ് പ്രിൻ്റഡ് ബുക്ക് പോസ്റ്റ് സംവിധാനം.

കാലാനുസൃതമായ നിരക്കുവർധനവ് വന്നിരുന്നെങ്കിലും ജിഎസ്‌ടി നടപ്പാക്കുന്നതിനുമുമ്പ് 22 രൂപയായിരുന്നു 500 ഗ്രാം തൂക്കമുള്ള ബുക്ക് പോസ്റ്റിന്റെ നിരക്ക്. ജിഎസ്‌ടി വന്നതോടെ അത് 27 രൂപയായി.

ഇപ്പോൾ പ്രിന്റഡ് ബുക്ക് പോസ്റ്റ് എന്ന സംവിധാനംതന്നെ തപാൽ വകുപ്പ് എടുത്തുമാറ്റി. ഇനി പുസ്‌തകങ്ങൾ പൂർണമായും കവറിനുള്ളിലാക്കി പാഴ്സലായി അയയ്ക്കണം. ഇതോടെയാണു നിരക്കിലും മാറ്റം വന്നത്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...