കേരളത്തില്‍ വിറ്റഴിക്കുന്ന തമിഴ്നാടന്‍ കമ്ബനികളുടെ കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കേരളത്തില്‍ വിറ്റഴിക്കുന്ന തമിഴ്നാടന്‍ കമ്ബനികളുടെ കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കേരളത്തില്‍ വിറ്റഴിക്കുന്ന തമിഴ്നാടന്‍ കമ്ബനികളുടെ കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം

വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്.

എത്തിയോണ്‍ കീടനാശിനിയും സുഡാന്‍ റെഡുമാണ് കറിപ്പൊടികളില്‍ ചേര്‍ക്കുന്നത്. എത്തിയോണ്‍ ചെറിയ തോതില്‍ പോലും ശരീരത്തില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറിളക്കം,തലവേദന, തളര്‍ച്ച,പ്രതികരണ ശേഷി കുറയല്‍, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓര്‍മശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ ലെസ്‌ക്രോമേറ്റ് ആണ് കലര്‍ത്തുന്നത്.

82 കമ്ബനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന സുഡാന്‍ റെഡും 260 മറ്റ് മസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും കലര്‍ത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു. തമിഴ്നാട് ഫുഡ് സേ്ര്രഫി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്. കൊടുംവിഷം കലര്‍ന്ന കറിപ്പൈാടികള്‍ തടസം കൂടാതെ അതിര്‍ത്തി കടന്ന് എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയന്‍ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാര്‍ച്ച്‌ ടെസ്റ്റ്, ബോഡിന്‍സ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല. നടന്നാലും വന്‍കിട കമ്ബനികളാണെങ്കില്‍ മുകളില്‍ നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കടത്തിവിടുകയാണ് പതിവ്. മായം കണ്ടെത്തല്‍ പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായാണ് മിക്ക ഉദ്യോഗസ്ഥരും കാണുന്നതെന്നാണ് വ്യാപക പരാതി.

പേരു വെളിപ്പെടുത്താത്ത ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.

അഗ് മാര്‍ക്കിന്റെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ലാബില്‍ പരിശോധനാ സൗകര്യമുണ്ട്. റീജിയണല്‍ ലാബില്‍ പണമടച്ച്‌ അപേക്ഷ നല്‍കിയാല്‍ വിശദമായ പരിശോധന നടത്താനാകും. ഓണക്കാലമാകുമ്ബോള്‍ സംസ്ഥാന അതിര്‍ത്തികളില്‍ കാടടച്ചുള്ള പരിശോധനയും കുറേ കമ്ബനികളുടെ ഉത്പന്നങ്ങളിലെ മായം കണ്ടെത്തലും വാര്‍ത്തയാകുന്നതിനപ്പുറം നടക്കുന്ന 'ഒത്തുകളി 'പുറംലോക മറിയാത്തതിനാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കൊടുംവിഷം കഴിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

Loading...