കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ഈ മാസം 30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. മാളിലെ ആറാം നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ‌ആകെ സ്‌ക്രീനുകളില്‍ മൂന്നെണ്ണം വി ഐ പി കാറ്റഗറികളിലുള്ളതാണ്.

2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാളിലെ തിയറ്ററുകള്‍ സങ്കേതിക കാരണങ്ങളാല്‍ 2017ല്‍ അടച്ചു. അഗ്നിശമന വിഭാഗത്തിന്‍റെ എന്‍ഒസി (നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തിയറ്റര്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മാളിന്‍റെ ആറ്, ഏഴ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന തിയറ്റര്‍ അനുവദനീയമായ 40 മീറ്റര്‍ ഉയരത്തിന് മുകളില്‍ സ്ഥിതിചെയ്തിരുന്നതിനാലായിരുന്നു നടപടി

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...