മൂന്നാർ കേന്ദ്രീകരിച്ച് കേന്ദ്ര GST വകുപ്പിന്റെ വ്യാപകമായ റെയ്ഡ് ഇന്നും തുടരുന്നു ; പ്രമുഖ സ്പൈസസ് ഗാർഡനിൽ പരിശോധന തുടരുന്നു

മൂന്നാർ കേന്ദ്രീകരിച്ച് കേന്ദ്ര GST വകുപ്പിന്റെ വ്യാപകമായ റെയ്ഡ് ഇന്നും തുടരുന്നു ; പ്രമുഖ സ്പൈസസ് ഗാർഡനിൽ പരിശോധന തുടരുന്നു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങളായ ഗാർഡൻ വിസിറ്റ്, സ്പൈസസ് ഗാർഡൻ, സിപ്പ് ലൈൻ, ആന സഫാരി, ആയുർവേദിക് മെഡിസിൻ, ചോക്ലേറ്റ് വിൽപ്പന  തുടങ്ങിയ സ്ഥാപനങ്ങളിൽ കേന്ദ്ര ജി എസ് ടി വകുപ്പ് ഒരാഴ്ചയായി തുടരുന്ന പരിശോധന ഇന്നും തുടരുന്നു. 

കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറിൽ ഈ സീസണിൽ വലിയ ജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ നികുതി വെട്ടിപ്പിനുള്ള സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കിയാണ് കേന്ദ്ര ജി എസ് ടി ഉദ്യോഗസ്ഥർ ഈ മേഖല നിർണയിച്ച് പരിശോധനകൾ തുടരുന്നത്. 

ഇതുവരെ 12 ഓളം സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു എന്നാണ് അറിയപ്പെടുന്നത്. മൂന്നാറിലെ തന്നെ ഏറ്റവും വലിയ സ്പൈസസ് ഗാർഡനിൽ ആണ് ഇന്നും പരിശോധന നടന്നുകൊണ്ടിരിക്കുന്നത്. 

ഇന്നലത്തെ പരിശോധന രാവിലെ 10 മണിക്ക് തുടങ്ങി രാത്രി 11 മണിക്കാണ് അവസാനിച്ചത്. ഇന്നത്തെ പരിശോധന രാവിലെ 10 മുതൽ തുടങ്ങിയത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ രണ്ടുമാസമായി പ്രസ്തുത സ്ഥാപനങ്ങളിലെല്ലാം തന്നെ നികുതി ഉദ്യോഗസ്ഥരുടെ സാമ്പിൾ പരിശോധനകൾ നടന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ തുടരുന്നത്

 എറണാകുളം, ഇടുക്കി മേഖലയിലെ കേന്ദ്ര ജിഎസ്ടി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകൾ വിശദമായ പരിശോധനയ്ക്കു ശേഷമേ പുറത്തുവിടാൻ കഴിയുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിൽ റെയ്ഡ്കൾ തുടരുമെന്നും അറിയാൻ കഴിയുന്നു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...