രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാര്‍ഡ്

രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാര്‍ഡ്

ഒരു രാജ്യം ഒരു കാര്‍ഡ് മാതൃകയില്‍ ഇനി ഏത് സംസ്ഥാനത്തെയും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് മതി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഡെബിറ്റ്/ക്രെറ്റിഡ് മാതൃകയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡാണിത്. നാഷണല്‍ മൊബിലിറ്റി കാര്‍ഡുണ്ടെങ്കില്‍ സംസ്ഥാന വ്യത്യാസമില്ലാതെ മെട്രോകളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യാം. ഇതിന് പുറമെ ടോള്‍, പാര്‍ക്കിംഗ് ചാര്‍ജ്ജിംഗ് അടയ്ക്കാനും സാധാനങ്ങള്‍ വാങ്ങാനും പണം പിന്‍വലിക്കാനും ഇതേ കാര്‍ഡ് ഉപയോഗിക്കാം. പുതിയ കാര്‍ഡ് ഉപയോഗിച്ചുള്ള പെയ്‌മെന്റ് സംവിധാനം സ്വാഗത് എന്ന പേരില്‍ അറിയപ്പെടും.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റാണ് (BHEL) സ്വാഗത് മെഷീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലെ POS മെഷീനുകള്‍ക്ക് സമാനമാണിത്. ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളുടെ മാതൃകയില്‍ ബാങ്കുകള്‍ തന്നെയാണ് പുതിയ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ 25 ബാങ്കുകളാണ് ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതിയില്‍ പങ്കാളികളാകുന്നത്. ബാങ്കുകള്‍ മുഖേന നല്‍കുന്ന കാര്‍ഡായതുകൊണ്ട് ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത വിരളമാണെന്ന് കേന്ദ്ര നഗരകാര്യ മന്ത്രാലയം പറയുന്നു. പുതിയ കാര്‍ഡിന്റെ പ്രചാരണാര്‍ത്ഥം ആകര്‍ഷകമായ ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ അഞ്ചു ശതമാനം വരെയാണ് ക്യാഷ്ബാക്ക് ഒരുങ്ങുന്നത്. വിദേശത്തു നിന്നാണ് കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിക്കുന്നതെങ്കില്‍ ക്യാഷ്ബാക്ക് പത്തു ശതമാനമായി ഉയരും. 

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...