ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ നികുതി ചുമത്തിക്കൊണ്ട് പുതിയ വകുപ്പ്

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ നികുതി ചുമത്തിക്കൊണ്ട് പുതിയ വകുപ്പ്

2023 ലെ ബജറ്റില്‍ ആദായനികുതി നിയമത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ നികുതി ചുമത്തിക്കൊണ്ട് 115 ബിബിജെ എന്നൊരു വകുപ്പ് കൂട്ടിച്ചേര്‍ത്തു

അതനുസരിച്ച്‌ ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിക്കുന്ന വരുമാനം എത്ര ചെറുതാണെങ്കിലും പ്രത്യേക നിരക്കായ 30% നികുതി ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിക്കുന്ന വരുമാനം ഒഴികെയുള്ള മറ്റു വരുമാനത്തിന് സാധാരണനിരക്കില്‍തന്നെ നികുതി ചുമത്തും.

അതുപോലെതന്നെ ഓണ്‍ലൈന്‍ ഗെയിമില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ സ്രോതസില്‍ നികുതി പിടിക്കുന്നതാണ്. 2023 ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതാണ്. നികുതി പിടിക്കേണ്ട ചുമതല ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തുന്നവരുടെ ചുമലിലാണുള്ളത്. ഗെയിമില്‍നിന്നും ലഭിച്ച വരുമാനം പിന്‍വലിക്കുന്ന സമയത്ത് സ്രോതസില്‍ നികുതി പിടിച്ചതിനുശേഷമുള്ള തുക മാത്രമേ നല്‍കാന്‍ പാടുള്ളൂ. പണം പിന്‍വലിക്കുന്നില്ലെങ്കില്‍ വര്‍ഷാവസാനം തുക കണക്കുകൂട്ടി സ്രോതസില്‍ നികുതി പിടിക്കേണ്ടതാണ്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...