ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

രാജ്യത്ത് നിരവധി പേരാണ് ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകളില്‍ ഇരയായിട്ടുള്ളത്. റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് വായ്പ സംബന്ധിച്ച ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

പല വായ്പ ആപ്പുകളും ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ ഇത്തരം ആപ്പുകള്‍ ഒരു കാരണവശാലും വായ്പയെടുക്കുന്നവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായ്പ ആപ്പുകള്‍ ഫോണിലെ ഫയലുകള്‍, കോണ്‍ടാക്‌ട് ലിസ്റ്റ്, കോള്‍ വിവരങ്ങള്‍ എന്നിവ ഒരു കാരണവശാലും പരിശോധിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിര്‍ദ്ദേശം.

ഉപയോക്താവിന്റെ ഫോണിലെ ക്യാമറ, മൈക്ക്, ലൊക്കേഷന്‍ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. നിലവില്‍, ഉപയോക്താക്കള്‍ക്ക് വായ്പകളില്‍ നിന്ന് പിന്മാറാനുള്ള അവസരമില്ല. എന്നാല്‍, പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഉപയോക്താക്കള്‍ക്ക് അധിക ബാധ്യതയില്ലാതെ പിന്മാറാനുള്ള കൂളിംഗ് ഓഫ് ടൈം ഏര്‍പ്പെടുത്തുന്നുണ്ട്.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...