"OPERATION RARE RACOON": റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റുകളിൽ ജി.എസ്.ടി ഇൻറലിജൻസിൻ്റെ വ്യാപക പരിശോധന; 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന വ്യാപകമായി ജി.എസ് .ടി വകുപ്പിലെ ഇന്‍റലിജൻസ് & എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം "OPERATION RARE RACOON" എന്ന പേരിൽ റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി.
ടി സ്ഥാപനങ്ങൾ നടത്തുന്ന നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി അവയുടെ പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
മേൽ സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്.
നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി ഇസ് ടി വകുപ്പു അറിയിച്ചു.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...