സ്റ്റേഷനിലെത്തും മുന്നേ ടിക്കറ്റ് ലഭിക്കും ; പ്രിന്റ്‌ എടുക്കേണ്ട , മൊബൈല്‍ ആപ്പ് പരിഷ്കരിച്ച്‌ റെയില്‍വേ

സ്റ്റേഷനിലെത്തും മുന്നേ ടിക്കറ്റ് ലഭിക്കും ; പ്രിന്റ്‌ എടുക്കേണ്ട , മൊബൈല്‍ ആപ്പ് പരിഷ്കരിച്ച്‌ റെയില്‍വേ

റെയില്‍വേ സ്റ്റേഷനിലെത്തും മുന്‍പേ ടിക്കറ്റ് കിട്ടുന്ന വിധത്തില്‍ റെയില്‍ വെ മൊബൈല്‍ ആപ്പ് പരിഷ്കരിച്ചു . മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് സംവിധാനം കൂടുതല്‍ ലളിതമാക്കിയത് .റിസര്‍വ് ചെയ്യാതെ പോകുന്ന മൊത്തം യാത്രക്കാരില്‍ ഒരു ശതമാനം പോലും ആപ്പ് ഉപയോഗിക്കാതിരിക്കുന്നതോടെയാണ്‌ റെയില്‍ വേ ഇത്തരമൊരു സംവിധാനം കൂടുതല്‍ ലളിതമാക്കാന്‍ തീരുമാനിച്ചത്.

യു.ടി.എസ് ആപ്പ് ഡൌണ്‍ലോഡ്‌ ചെയ്താണ് ടിക്കറ്റ് എടുക്കേണ്ടത് . സാധാരണ യാത്രടിക്കറ്റിന് പുറമേ സീസണ്‍ ടിക്കറ്റും ലഭിക്കും . ഇതിനായി മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ആപ്പ് രെജിസ്റ്റര്‍ ചെയ്യണം. റെയില്‍ വെ സ്റ്റേഷന് തൊട്ടടുത്ത് വെച്ച്‌ ടിക്കറ്റ് എടുക്കാം . എന്നാല്‍ സ്റ്റേഷന് അകത്ത് വെച്ചോ , ട്രെയിനിനു ഉള്ളില്‍ വെച്ചോ ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല . ക്രെഡിറ്റ്‌ - ഡെബിറ്റ് കാര്‍ഡ്‌ , ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് , റെയില്‍ വെ വാലറ്റ് , തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ തുകയടക്കാം

മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍ വേ ബോര്‍ഡിന്റെ ലക്‌ഷ്യം . ആപ്പ് ടിക്കറ്റ് 2018 ഏപ്രില്‍ മുതല്‍ നിലവിലുണ്ടെങ്കിലും ബുക്ക്‌ ചെയ്തതിന് ശേഷം സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് പ്രിന്റ്‌ എടുക്കണം എന്നുണ്ടായിരുന്നു . ഇത്തരമൊരു രീതി കൂടുതല്‍ പേര്‍ ഈ സംവിധാനം ഉപയോഗിക്കുവാന്‍ വിമുഖത കാണിക്കുകയും ചെയ്തു . പുതിയ സംവിധാനമനുസരിച്ച്‌ ടിക്കറ്റ് പ്രിന്റ്‌ ചെയ്തെടുക്കേണ്ട ആവശ്യമില്ല പരിശോധകര്‍ എത്തുമ്ബോള്‍ നിങ്ങളുടെ മൊബൈലില്‍ തന്നെ കാണിച്ചാല്‍ മതി.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...