സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേർ; 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേർ; 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേര്‍.

ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതില്‍ പകുതിയിലേറെ പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒരുമിച്ച്‌ ഇറങ്ങുന്നത്. സ്കൂള്‍ പ്രവേശനം മുന്നില്‍ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്. വിവിധ തസ്തികയനുസരിച്ച്‌ 15 മുതല്‍ 80 ലക്ഷം രൂപ വരെ നല്‍കേണ്ടതിനാല്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കാൻ തടസ്സമില്ലെന്നും തുക തടഞ്ഞു വക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ധനവകുപ്പ് അറിയിച്ചു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...