മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.കേരള മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഓട്ടിസം, സെറിബ്രൽ പാൾസി പോലെയുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വാഹനങ്ങൾക്കാണിത്.മുൻപ് ശാരീരിക വൈകല്യമുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 7 ലക്ഷം വരെയുള്ള വാഹനങ്ങൾക്കായിരുന്നു നികുതി ഒഴിവാക്കിയത്.

വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. എൺപത്തഞ്ചു ശതമാനം സേവനങ്ങളും ഓൺലൈനായിക്കഴിഞ്ഞു. സെപ്റ്റംബർ മാസത്തോടെ എലഗന്റ് കാർഡുകൾ ലഭ്യമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ പൂർണ്ണമായും സജ്ജീകരിക്കുന്നതോടെ സംസ്ഥാനത്ത് വിവേചനമില്ലാതെ നിയമം നടപ്പിലാക്കാൻ സാധിക്കും.

മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ജനങ്ങളുമായി സംവദിച്ചു തീർപ്പാക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് വാഹനീയം അദാലത്തെന്നും മന്ത്രി പറഞ്ഞു. 

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ഗതാഗത വകുപ്പ് മന്ത്രി പരാതിക്കാരുമായി സംവദിച്ചു. വകുപ്പിന് ലഭിച്ച 410 പരാതികളിൽ 378 എണ്ണം പരിഹരിച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ തീർപ്പാകാതെ കിടന്ന അപേക്ഷകളും,പുതിയ അപേക്ഷകളും പരാതികളും അദാലത്തിൽ പരിഹരിച്ചു.തീർപ്പാക്കാൻ കഴിയാത്തവ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചു.മേൽവിലാസത്തിൽ അയച്ചിട്ടും വിവിധ കാരണങ്ങളാൽ മടങ്ങിവന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും,ലൈസൻസുകളും ഉടമസ്ഥർക്ക് മന്ത്രി വേദിയിൽ വച്ച് നേരിട്ട്  നൽകി. 

വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അധ്യക്ഷനായി.

ഓരോ ഫയലിലും കുരുങ്ങിക്കിടക്കുന്നത് ഒരു മനുഷ്യന്റെ ജീവിതമാണെന്നും സമയബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കണമെന്നുമാണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സർക്കാർ നൽകിയ നിർദ്ദേശം.അത്തരം ഫയലുകൾ തീർപ്പാക്കി ജനങ്ങൾക്ക് ആശ്വാസമേകുകയാണ് അദാലത്തിന്റെ ലക്ഷ്യം. പരാതി പരിഹാരത്തോടൊപ്പം വകുപ്പിന്റെ പദ്ധതികളും മറ്റു സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കും.ഗതാഗതമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന വകുപ്പിന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. 

സർക്കാർ ഓഫിസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ അദാലത്തുകളിലൂടെ സാധിക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഓഫീസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും പരിഹരിക്കുന്നതോടൊപ്പം പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ഇത് സഹായകരമാകും.ഓരോ ജില്ലകളിലും നേരിട്ടെത്തി അദാലത്തിനു നേതൃത്വം നൽകുന്ന വകുപ്പ് മന്ത്രിയെ മന്ത്രി അഭിനന്ദിച്ചു. 

തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ആമുഖപ്രഭാഷണം നടത്തി. എം എൽ എ മാരായ പി ടി എ റഹീം,ഡോ എം. കെ. മുനീർ, കെ.എം.സച്ചിൻ ദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എ ഡി ജി പി ആന്റ് ട്രാൻസ്‌പോർട് കമ്മീഷണർ എസ്. ശ്രീജിത്ത്‌ സ്വാഗതവും അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ സി എസ് പ്രമോജ് ശങ്കർ നന്ദിയും പറഞ്ഞു.

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

Loading...