ത്രീവീലര്‍ ലൈസന്‍സ്‌ ഇല്ലാതാകും; ആശങ്കയോടെ ഓട്ടോത്തൊഴിലാളികള്‍

ത്രീവീലര്‍ ലൈസന്‍സ്‌ ഇല്ലാതാകും; ആശങ്കയോടെ ഓട്ടോത്തൊഴിലാളികള്‍

ടാക്‌സി വാഹനങ്ങള്‍ക്കുള്ള കൊമേഴ്‌സ്യല്‍ ലൈസന്‍സ്‌ എടുത്തുകളയുന്നതിനാല്‍ ലൈറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍(എല്‍.എം.വി) ലൈസന്‍സ്‌ ഉള്ളവര്‍ക്ക്‌ ഓട്ടോറിക്ഷാ ഓടിക്കാം എന്നാണ്‌ ഭേദഗതി. 
എന്നാല്‍ നിലവിലെ ഓട്ടോത്തൊഴിലാളികളുടെ ലൈസന്‍സ്‌ സംബന്ധിച്ച്‌ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്‌. മൂന്നുചക്രമുള്ള ഇ-ഓട്ടോകള്‍ (ഇലക്‌്രേടാണിക്‌ ഓട്ടോ) ഓടിക്കാന്‍ ലൈസന്‍സ്‌ ആവശ്യവുമില്ല. നിലവില്‍ ത്രീവീലര്‍ ലൈസന്‍സ്‌ മാത്രമുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്‌ തങ്ങളുടെ ലൈസന്‍സ്‌ ഇ-ഓട്ടോ കാറ്റഗറിയിലേക്കു മാറ്റേണ്ടി വരുമെന്നാണു മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. അല്ലാതെ ആക്‌സഡന്റ്‌ ക്ലെയിം ഉള്‍പ്പെടെയുള്ള നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ഇതിനായി മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. ത്രീവീലര്‍ ലൈസന്‍സ്‌ അവസാനിപ്പിച്ചുകൊണ്ട്‌ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ്‌ ഇറക്കിയിട്ടില്ല, 
ഓട്ടോറിക്ഷ ഓടിക്കാന്‍ എല്‍.എം.വി. ലൈസന്‍സ്‌ വേണമെന്ന അവസ്‌ഥ വരുന്നത്‌ ഡ്രൈവിങ്ങ്‌ സ്‌കൂളുകള്‍ക്കു പണം കൊയ്ാന്‍ വഴിയൊരുക്കുമെന്നാണ്‌യ ആക്ഷേപം. സാരഥി പദ്ധതി കോഴിക്കോട്‌ ജില്ലയില്‍ മാര്‍ച്ചോടെ സമ്ബൂര്‍ണമായി നിലവില്‍ വരുമെന്നു ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ എ.എം. ഷാജി പറഞ്ഞു. 
നിലവിലുള്ള ലൈസന്‍സിങ്‌ രീതിയില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ലൈസന്‍സിന്റെ ഘടനയിലും നടപടിക്രമങ്ങളിലും മാറ്റങ്ങളുണ്ട്‌. പുതിയ സംവിധാനത്തില്‍ ലേണിങ്ങ്‌ പരീക്ഷയുടെ കാലാവധി തീര്‍ന്നാല്‍ പിന്നീട്‌ പരീക്ഷ എഴുതാതെ പുതുക്കി ലഭിക്കും. കടലാസ്‌രഹിതമായാണ്‌ ഇനി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്‌. രേഖകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷകന്‍ ഓണ്‍ലൈനായി അപ്‌് ലോഡ്‌ ചെയ്‌താല്‍ ലേണിങ്ങ്‌ തീയതി തെരഞ്ഞെടുത്ത്‌ ഫീസ്‌ ഓണ്‍ലൈനായി അടക്കാം. അപേക്ഷകള്‍ നിരസിച്ചാല്‍ അപേക്ഷകനു മൊബൈലിലേക്കു സന്ദേശം ലഭിക്കും. 
രാജ്യത്താകെ ഏകീകൃത ലൈസന്‍സ്‌ വരുമ്ബോള്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ ഹോളോഗ്രാം, ക്യു ആര്‍ കോഡ്‌, മൈക്രോലൈന്‍, മൈക്രോ ടെക്‌സ്‌റ്റ്‌ , യുവി എംബ്ലം, ഗെല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറ്‌ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. ഇളം മഞ്ഞ, പച്ച, വയലറ്റ്‌, നിറങ്ങള്‍ കൂടി ചേര്‍ന്ന നിറത്തിലാണ്‌ കാര്‍ഡ്‌ രൂപകല്‍പ്പന ചെയ്യുന്നത്‌. കോഴിക്കോട്‌ ഊരാളുങ്കല്‍ ലേബര്‍ സോസൈറ്റിയാണ്‌ കാര്‍ഡിന്റെ രൂപകല്‍പന പൈലറ്റ്‌ പ്രോജക്‌ടായി ചെയ്‌തത്‌. 
സംസ്‌ഥാന സര്‍ക്കാര്‍ മുദ്ര, ഹോളോഗ്രാം, വ്യക്‌തിയുടെ ചിത്രം, രക്‌തഗ്രൂപ്പ്‌ എന്നിവ കാര്‍ഡിന്റെ മുന്‍വശത്ത്‌ ഉണ്ടാകും. പിന്‍വശത്ത്‌ ക്യുആര്‍ കോഡ്‌. ഇത്‌ സ്‌കാന്‍ ചെയ്‌താല്‍ ലൈസന്‍സ്‌ ഉടമയെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിയാം. കാര്‍ഡിന്റെ ഇരുവശങ്ങളിലും മോട്ടോര്‍വാഹന വകുപ്പിന്റെ മുദ്രയും ലൈസന്‍സ്‌ നമ്ബറും ഉണ്ടാകും.

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...