സാന്റിയാഗോ മാർട്ടിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന ; 457 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സാന്റിയാഗോ മാർട്ടിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന ; 457 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സാന്റിയാഗോ മാർട്ടിന്റെ വസതിയും ഓഫീസും ഉൾപ്പെടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്വത്തുക്കളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ലോട്ടറി വ്യവസായി മാർട്ടിനിന്റെ 457 കോടി രൂപയുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് വകുപ്പ് അറിയിച്ചു. മെയ് 11, 12 തീയതികളിൽ ചെന്നൈയിൽ ലോട്ടറി വ്യവസായി മാർട്ടിനിന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. 

സാമ്പത്തിക ക്രമക്കേടും കള്ളപ്പണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ ജില്ലയിലെ തുടിയല്ലൂർ വെള്ളക്കിണറിലെ മാർട്ടിന്റെ വസതിയിലും ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലും കോർപ്പറേറ്റ് ഓഫീസിലും പരിശോധന നടത്തി. മാർട്ടിന്റെ മകന്റെയും മരുമകൻ അർജുന്റെയും വീടുകളിലും പരിശോധന നടത്തി. അനധികൃത പണമിടപാട് നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കേസെടുത്തത്.

ലോട്ടറി ടിക്കറ്റ് വിൽപ്പനയിലൂടെ നിയമം ലംഘിച്ച് 910 കോടി രൂപ കൈപ്പറ്റിയതിനും അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതിനും കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡിവിഷനും  കേസെടുത്തിരുന്നു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...