പുതിയ ധനസെക്രട്ടറിയായി സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ നിയമിച്ചു

പുതിയ ധനസെക്രട്ടറിയായി സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ നിയമിച്ചു

ദില്ലി: കേന്ദ്ര സാമ്ബത്തിക കാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ പുതിയ ധനസെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് ധനസെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 1983 ബാച്ച്‌ ഐ.എ.എസ്. രാജസ്ഥാന്‍ കേഡര്‍ ഉദ്യോഗസ്ഥനാണ് അമ്ബത്തെട്ടുകാരനായ ഗാര്‍ഗ്. 2017 മുതല്‍ സാമ്ബത്തികകാര്യ വകുപ്പില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. മുന്‍ ധനസെക്രട്ടറി അജയ് നാരായണ്‍ ഷാ ഫെബ്രുവരി 28ന് വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം.

സാമ്ബത്തികകാര്യ മന്ത്രാലയത്തിലെ അഞ്ച് സെക്രട്ടറിമാരില്‍ ഏറ്റവും സീനിയറായ ആളെ ധനസെക്രട്ടറിയായി നിയമിക്കുകയെന്ന കീഴ് വഴക്കം അനുസരിച്ചാണ് അദ്ദേഹത്തിന്റെ നിയമനം.അജയ് ഭൂഷണന്‍ പാണ്ഡെയെ റവന്യൂ സെക്രട്ടറിയായും റാജീവ് കുമാറിനെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് സര്‍വീസസ് സെക്രട്ടറിയായും അതാനു ചക്രവര്‍ത്തിയെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറിയായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് എക്‌സെന്‍ഡീച്ചര്‍ സെക്രട്ടറി.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...