കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ /പുതുക്കല്‍ അപേക്ഷ നവംബര്‍ 30 ന് അകം നൽകണം; പുതുക്കാത്ത പക്ഷം 5000 രൂപ പിഴ

കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ /പുതുക്കല്‍ അപേക്ഷ നവംബര്‍  30 ന് അകം നൽകണം; പുതുക്കാത്ത പക്ഷം 5000 രൂപ പിഴ

കേരള  ഷോപ്സ് ആന്റ്  കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം  കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2023 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ നവംബര്‍  30 ന് അകം അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ  www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍/റിന്യൂവല്‍ ചെയ്യാം.

രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം.  മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍ മുകളില്‍ പറഞ്ഞ വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന്‍  എടുക്കണം.

നിശ്ചിത തീതിയിയ്ക്കകം രജിസ്ട്രേഷന്‍ / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ നിയമപ്രകാരം ഈടാക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...