ആദിവാസി ഭൂമിയില്‍ നിന്ന് സിവില്‍ സര്‍വീസ് തിളക്കം;അഭിമാനമായി ശ്രീധന്യ

ആദിവാസി ഭൂമിയില്‍ നിന്ന് സിവില്‍ സര്‍വീസ് തിളക്കം;അഭിമാനമായി ശ്രീധന്യ

ആദിവാസി ഭൂമിയില്‍ നിന്ന് സിവില്‍ സര്‍വീസ് തിളക്കവുമായി ചരിത്രത്തില്‍ ഇടംനേടി ശ്രീധന്യ. തൊഴിലുറപ്പിലൂടെ സുരേഷും കമലയും മകള്‍ക്ക് നേടിക്കൊടുത്തത് സിവില്‍ സര്‍വീസ് തിളക്കം. വയനാട് പൊഴുതന അമ്ബലക്കൊല്ലി ഇ എം എസ് കോളനിയിലെ സുരേഷ്-കമല ദമ്ബതിമാരുടെ മകള്‍ ശ്രീധന്യ സുരേഷ് അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

വയനാട്ടിലെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് ഈ ആദിവാസി പെണ്‍കുട്ടി സ്വന്തം കുടിലില്‍ എത്തിച്ചത്. സിവില്‍സര്‍വീസ് പരീക്ഷയില്‍ മകള്‍ ഉയര്‍ന്ന റാങ്ക് നേടിയ വിവരം അറിഞ്ഞപ്പോള്‍ സുരേഷിനും കമലക്കും സന്തോഷം അടക്കാനായില്ല. തങ്ങളുടെ കഷ്ടപാടുകള്‍ക്ക് മകള്‍ തക്കതായ പ്രതിഫലം തന്നു. പണിയെടുത്ത് കിട്ടുന്നത് മുഴുവന്‍ മക്കളുടെ പഠനത്തിന് ചിലവഴിക്കുന്ന തങ്ങള്‍ക്ക് ഇതിനേക്കാള്‍ വലുതൊന്നും ലഭിക്കാനില്ലെന്നുമാണ് ഈ മാതാപിതാക്കള്‍ പറയുന്നത്.

സുവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ശ്രീധന്യ. തരിയോട് നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് എസ്‌എസ്‌എല്‍സി പാസായത്. തരിയോട് ഗവ. ജിഎച്ച്‌എസ്‌എസില്‍നിന്ന് പ്ലസ് ടുവും കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കലിക്കറ്റ് സര്‍വകലാശാല ക്യാമ്ബസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.

2016ലാണ് ആദ്യം സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതിയത്. കുറഞ്ഞ മാര്‍ക്കിന് പരാജയപ്പെട്ടു. എന്നാല്‍ ഐഎഎസ് നേടണമെന്ന ഉറച്ച ലക്ഷ്യത്തോടെ പരിശീലനം തുടര്‍ന്നു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐസിഎസ്‌ഇടിഎസ്(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ടെയിനിങ് സൊസൈറ്റി) പരിശീലനത്തിന് സാമ്ബത്തിക സഹായം നല്‍കി. കഴിഞ്ഞ ജൂണിലാണ് പ്രിലിമിനറി പാസായത്. ഒക്‌ടോബറില്‍ മെയിന്‍ ജയിച്ചു. പിന്നീട് ഡല്‍ഹിയില്‍ അഭിമുഖവും പാസായി.

ഇപ്പോള്‍ ശ്രീധന്യ ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുകയാണ്. സഹോദരി സുശിത സുരേഷ് പാലക്കാട് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക് വിദ്യാര്‍ഥി.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...