സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന ജനം വീർപ്പുമുട്ടുന്നു. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സ്ഥലമില്ല

സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന ജനം വീർപ്പുമുട്ടുന്നു. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സ്ഥലമില്ല

എറണാകുളം: ജില്ലയിൽ ഏറ്റവും തിരക്കേറിയതും ദൈനം ദിനം സ്ഥലമി പാടുകളും വിവാഹം, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, കരാറുകൾ, മുതലായവയുടെ രജിസ്ട്രേഷൻ തുടങ്ങിയ ജോലികൾ പൂർത്തിയാക്കാൻ എത്തുന്ന നൂറ് കണക്കിന് ആളുകളും, നിന്ന് തിരിയാനും സൗകര്യമായി ജോലി ചെയ്യാനോ, സ്വതന്ത്രമായി ശ്വസിക്കാൻ പോലും സാധിക്കാതെ ജീവനക്കാരും വീർപ്പുമുട്ടുന്ന കാഴ്ച കൊച്ചി മെട്രോ നഗരത്തിലെ മഹാരാജാസ് ഗ്രൗണ്ടിന് സമീപമുള്ള സബ്ബ് രജിസ്ട്രാ ഫിസിലെ അസൗകര്യങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കുകയാണ്, ഓഫിസ് ആവശ്യങ്ങൾക്കായ് വരുന്ന പൊതു ജനങ്ങൾക്ക് ഒരു ഇരുചക്രവാഹനം പോലും പാർക്ക് ചെയ്യാൻ സ്ഥലമില്ല സ്ഥലങ്ങളുടെ ആധാര രജിസ്ട്രേഷനുകൾക്ക് വരുന്ന പ്രായം ചെന്നവരുടെ കാര്യം അതീവ ശോചനീയമാണ് കോണിപ്പടികൾ കയറി ചെന്നാൽ ഒരേ സമയം കുറഞ്ഞത് അമ്പതിനും നൂറിനും ഇടയിൽ ആളുകൾ ഉള്ളിടത്ത് നാലു് കസേരകൾ മാത്രം കസേരകളിൽ ആളുകൾ ഇരുന്നാൽ വഴിയടഞ്ഞിരിക്കും ബാക്കിയുള്ളവർ അകത്ത് ജീവനക്കാരുടെ ചുറ്റും കൂടി നില്ക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്കാകട്ടെ ഒന്ന് ശ്വസിക്കാനോ, ആവശ്യക്കാരുടെ ദേഹത്ത് മുട്ടാതെയോ ജോലി ചെയ്യാൻ പറ്റുകയില്ല

ഓഫിസിലെ പ്രധാന അധികാരി ഇരിക്കുന്ന ഇരിപ്പിടങ്ങളും മേശകളുടെയും അവസ്ഥ അസൗകര്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് രജിസ്ട്രാരുടെ സഹായികൾ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന നില്പ് വൈകിട്ട് ആറ് മണി വരെ തുടരുന്നു, ഇതിനിടെ ഓഫിസ് ആവശ്യങ്ങൾക്ക് വരുന്നവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് മെട്രോ റയിൽവേ സ്റ്റേഷനിൽ പോകണം, ഈ പരാധീന തകൾക്കുള്ളിലും, പൊതുജനങ്ങൾക്ക് യാതൊരു പരാതികൾക്കും ഇടവരാതെ ഉച്ച സമയത്തെ ഭക്ഷണക്രമം പോലും മാറ്റി വച്ച്, വിശ്രമമില്ലാതെ ജനസൗഹൃദമായി ജോലികൾ പരമാവധി ചെയ്തു തീർക്കുന്ന ഇവിടുത്തെ ഉദ്യോഗസ്ഥർ ഈ വകുപ്പിന് തന്നെ മാതൃകയാണ്, ഒരു പക്ഷെ അതുകൊണ്ടാകാം ഇവിടെ സൗകര്യങ്ങൾ ഒന്നും നൽകിയില്ലെങ്കിലും ജനങ്ങളുടെ കാര്യങ്ങൾ ഇവർ കൃത്യമായി നടത്തിക്കൊളും എന്ന് സർക്കാർ കാണുന്നതും, സൗകര്യങ്ങൾ ഒരുക്കാത്തതും,, ജനപ്രതിനിധികൾ ഇവിടെ വരുന്ന പൊതു ജനങ്ങളോടും ഇവിടുത്തെ ജീവനക്കാരോടും അല്പം കടപ്പാടുള്ളവരാണെങ്കിൽ ഈ ഓഫീസിൻ്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക്, വേണ്ടതായ സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...