നികുതി കുടിശ്ശികക്കാര്‍ക്ക് ജൂലൈ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

നികുതി കുടിശ്ശികക്കാര്‍ക്ക് ജൂലൈ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

സര്‍ക്കാരിന്റെ ആംനസ്റ്റി പദ്ധതി പ്രകാരം മൂല്യവര്‍ദ്ധിത നികുതി, ആഡംബര നികുതി, കേന്ദ്ര വില്‍പ്പന നികുതി, പൊതുവില്‍പ്പന നികുതി വിഭാഗത്തില്‍പ്പെട്ട നികുതി കുടിശ്ശികക്കാര്‍ക്ക് ജൂലൈ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിപ്രകാരം നികുതി തുകയുടെ 40 ശതമാനം ഒറ്റത്തവണയായും 50 ശതമാനം ഡിസംബര്‍ 31ന് മുമ്ബ് തവണകളായോ അടയ്ക്കാം. പലിശ, പിഴപലിശ എന്നിവ പൂര്‍ണമായും ഒഴിവാക്കും. 2005 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച്‌ 31 വരെയുള്ള പൊതുവില്‍പ്പന നികുതി കുടിശ്ശികക്കാര്‍ക്ക് നികുതിയും പലിശയും അടച്ചാല്‍ പിഴയും പലിശയും ഒഴിവാകും. കുടിശ്ശികയുള്ള എല്ലാ വ്യാപാരികളും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ചരക്ക് സേവന നികുതി ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 94475 05128, 83300 11242.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...