മാർച്ച് മാസത്തിൽ സമർപ്പിക്കേണ്ട എല്ലാ നികുതി റിട്ടേണുകളും ഈ വർഷം മെയ് 31 വരെ സമയം നീട്ടി നൽകണമെന്ന് ആൾ ഇന്ത്യ ഫെഡറേഷന് ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ

മാർച്ച് മാസത്തിൽ  സമർപ്പിക്കേണ്ട  എല്ലാ നികുതി റിട്ടേണുകളും ഈ വർഷം മെയ് 31 വരെ സമയം നീട്ടി നൽകണമെന്ന് ആൾ  ഇന്ത്യ ഫെഡറേഷന് ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ അന്തരീക്ഷത്തില്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം സ്തംബിച്ചു കിടക്കുകയാണ്.

നികുതി മേഖലയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

2018-19 സാമ്പത്തിക വര്‍ഷം ബന്ധപ്പെട്ട് സമര്‍പ്പിക്കേണ്ട ആധായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തിയ്യതി ഈ മാസം 31ന് തീരുകയാണ്. അതിന് ശേഷം പ്രസ്തുത വര്‍ഷത്തേക്കുള്ള ആധായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. കൂടാതെ റിട്ടേണ്‍ സമര്‍പ്പിക്കാത്ത കാരണത്തിന് ഭീമമായ പിഴ നടപടികള്‍ നേരിടേണ്ടിവരും.

ഫെബ്രുവരി മാസത്തെ ജി.എസ്.ടി. റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നാളെ (22/03/2020) തീരുകയാണ്. സര്‍ക്കാറുകള്‍ കൊറോണ വ്യാപനം തടയാന്‍ വേണ്ടി പല നിര്‍ദ്ദേശങ്ങളും ഇതിനകം നല്‍കിയിട്ടുണ്ട്. പൊതു ഗതാഗത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. എന്നാല്‍ ടാക്‌സ് പ്രാക്ടീസിംഗ് മേഖലയിലും മറ്റു സ്വകാര്യ സര്‍വ്വീസ് മേഖലകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് വമ്പിച്ച പിഴ വരാതിരിക്കാന്‍ വേണ്ടി യഥാസമയത്ത് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ വേണ്ടി ഈ മേഖലയിലുള്ള ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിലെ ജീവനക്കാരില്‍ ഭൂരിപക്ഷവും വനിതകളാണ്. അവര്‍ ഓഫീസുകളിലേക്ക് എത്താന്‍ വേണ്ടി പൊതുഗതാഗത സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് അവരെ മാനസ്സിക പിരിമുറുക്കത്തിലാഴ്ത്തുന്നു.

കച്ചവടം തീരെ മോശമായതുകൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യത്തില്‍ നികുതി അടക്കാന്‍ കച്ചവടക്കാരുടെ അടുത്ത് പണം ഇല്ലാ എന്നത് മറ്റൊരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിക്കേണ്ട എല്ലാ നികുതി റിട്ടേണുകളും ഈ വര്‍ഷം മെയ് 31 വരെ സമയം നീട്ടി നല്‍കണമെന്ന് ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ ദക്ഷിണ മേഖല വൈസ് ചെയര്‍മാന്‍ അഡ്വ. എം. ഗണേശന്‍ പെരിന്തല്‍മണ്ണ ആവശ്യപ്പെട്ടു.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...