വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാവാന്‍ 2020 ഒക്ടോബര്‍ വരെ കാത്തിരിക്കണം

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാവാന്‍ 2020 ഒക്ടോബര്‍ വരെ കാത്തിരിക്കണം

കാല്‍ നൂറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് പ്രഖ്യാപിച്ചതു പോലെ ഈ വര്‍ഷം ഉണ്ടാവില്ല. അടുത്ത വര്‍ഷം ഒക്ടോബറോടെ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ എന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു. 2019 ഡിസംബര്‍ നാലിന് ആദ്യഘട്ടം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനായിരുന്നു നേരത്തേയുള്ള ധാരണ. ആവശ്യമായ പാറ യഥാസമയം കിട്ടാത്തതിനാല്‍ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ തീയതി പ്രഖ്യാപിക്കുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് ഝാ അറിയിച്ചു.

2017ലുണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ തിരമാലകളില്‍ പെട്ട് തുറമുഖത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചതാണ് നിര്‍മാണം വൈകാന്‍ കാരണം. അന്ന് തകര്‍ന്ന ഭാഗങ്ങളുടെ പുനര്‍നിര്‍മാണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ നിര്‍മാണത്തിനാവശ്യമായ പാറകളുടെ ലഭ്യതക്കുറവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ 21 ക്വാറികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. തുറമുഖത്തിന്റെ 70 ശതമാനം ജോലികള്‍ കഴിഞ്ഞു. ബെര്‍ത്തിനുള്ള 615 പൈലുകളില്‍ 90 ശതമാനവും പൂര്‍ത്തിയായി. ആധുനിക മത്സ്യബന്ധന തുറമുഖം, കണ്ടെയ്നര്‍, കാര്‍ഗോ യാര്‍ഡ്, വൈദ്യുതി സബ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണവും ഡ്രഡ്ജിംഗും പുരോഗമിക്കുന്നു. ബാലരാമപുരം-വിഴിഞ്ഞം തുറമുഖ ഭൂഗര്‍ഭ റെയില്‍പാതയ്ക്കായി പദ്ധതി റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും 2022ഓടോ ഇത് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

360 ഏക്കര്‍ സ്ഥലത്ത് 7525 കോടി രൂപ ചെലവിലാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. 40 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിനായിരിക്കും ഇതിന്റെ നടത്തിപ്പ്. പിന്നീട് 20 കൊല്ലത്തേക്കു കൂടി നീട്ടാം. 15 കൊല്ലത്തിനു ശേഷം ലാഭവിഹിതത്തില്‍ നിന്ന് നിശ്ചിത ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്നാണ് കരാര്‍. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് വിവിധ തലത്തിലുള്ള സാമ്ബത്തിക, സാമൂഹിക നേട്ടങ്ങളാണ് ഉണ്ടാകുക. നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ തുറമുഖം തുറന്നിടും. വിനോദസഞ്ചാര, മല്‍സ്യബന്ധന, കാര്‍ഷിക മേഖലകളില്‍ പുതിയ അവസരങ്ങളും നേട്ടങ്ങളും സാധ്യമാകും. 140 ലധികം കോടി രൂപയുടെ സാമൂഹിക വികസന പരിപാടികളാണ് തുറമുഖവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...