ഇരുപത് ലക്ഷത്തിൽ കൂടുതൽ പണം പിൻവലിച്ചാൽ നികുതി !!

കോവിഡ് -19 നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ മാർച്ച് അവസാന വാരം ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 40ലേറെ ഭേദഗതികളോടെ ധനബിൽ 2020 പാർലമെന്റിൽ പാസ്സാക്കി

പണ ഇടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനു കർശനമായ നിയന്ത്രണങ്ങളാണ് പുതിയ ഭേദഗതിയിൽ നിർദേശിച്ചിരിക്കുന്നത് , നേരത്തെ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2019 സെപ്തംബര് 1 മുതൽ ഒരു കോടിക്കു മുകളിൽ ബാങ്കുകളിൽ നിന്നോ മറ്റു ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നോ പണം പിൻവലിച്ചാൽ 2% TDS (സ്രോതസ്സിൽ നിന്നുള്ള നികുതി ) ബാധകമായിരുന്നു. 

1. പുതിയ ഭേദഗതി പ്രകാരം തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത ഒരാൾ ഒരു സാമ്പത്തിക വര്ഷം 20 ലക്ഷത്തിൽ കൂടുതൽ പണം പിൻവലിച്ചാൽ 2% നികുതി (TDS) യും ഒരു സാമ്പത്തിക വര്ഷം ഒരു കോടിക്കു മുകളിൽ ആയാൽ 5% നികുതിയും (TDS) ബാധകമായിരിക്കും.

2. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് നേരത്തെ ഉള്ളത് പോലെ ഒരു സാമ്പത്തിക വര്ഷം ഒരു കോടിക്ക് മുകളിൽ പണം പിൻവലിച്ചാൽ 2% നികുതി (TDS) സ്രോതസ്സിൽ നിന്ന് കിഴിക്കുന്നതാണ് .

2020 ജൂലൈ ഒന്നാം തിയ്യതി മുതൽ ആണ് ഈ ഭേദഗതി നിലവിൽ വരിക , എന്നിരുന്നാലും ഇരുപത് ലക്ഷം കണക്കാക്കുന്നതിൽ ഏപ്രിൽ ഒന്ന് മുതലുള്ള പണം പിൻവലിക്കൽ ഉൾപ്പെടുത്തുന്നതായിരിക്കും.

ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാതെ പണമിടപാടുകൾ നടത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ആവും പുതിയ ഭേദഗതിയോടെ നിലവിൽ വരിക!!

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...