കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സപ്തംബര്‍ 30 വരെ നീട്ടി

കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സപ്തംബര്‍ 30 വരെ കേന്ദ്ര ധനമന്ത്രാലയം നീട്ടി. ആഗസ്ത് 31 വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. ഏപ്രില്‍ 24ന് വിജ്ഞാപനം വന്നതിന് ശേഷം കൊവിഡ് വാക്‌സിന്‍, ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്.
മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, ജനറേറ്റര്‍, വെന്റിലേറ്റര്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നല്‍കിയത്











